Skip to main content

റാങ്ക് ലിസ്റ്റ് റദ്ദായി

പത്തനംതിട്ട ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍  20000-45,800 രൂപ ശമ്പള നിരക്കില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (എന്‍.സി.എ-എസ്.ഐ.യു.സി നാടാര്‍) (കാറ്റഗറി നമ്പര്‍ - 179/17) തസ്തികയിലേക്ക് 17/09/2018 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ (റാങ്ക് ലിസ്റ്റ് നമ്പര്‍ -649/2018/എസ്.എസ് രണ്ട്) റാങ്ക് ലിസ്റ്റില്‍ നിന്നും നിയമന ശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥി 05.01.2019 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും, ഈ തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും റാങ്ക് പട്ടികയില്‍ നിന്നും എസ്.ഐ.യു.സി വിഭാഗത്തിലുളള എന്‍.സി.എ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും  ഈ റാങ്ക് പട്ടിക 05.01.2019 തീയതിയില്‍ റദ്ദായതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.   ഫോണ്‍ : 0468 2222665.
 

date