സ്കോളര്‍ഷിപ്പിന് മത്സര പരീക്ഷ നടത്തും
പട്ടിക വര്‍ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്ച്ച്ആന്റ് ഡവലപ്പ്മെന്റ് പ്രകാരമുള്ള സ്കോളര്‍ഷിപ്പിന് 2022-23 അധ്യയന വര്‍ഷത്തെ പട്ടിക വര്‍ഗ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനു 2021-22 അധ്യയന വര്‍ഷം നാലാംക്ലാസ്സില്‍ പഠനം നടത്തുന്ന ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കു 2022 മാര്‍ച്ച് 12 ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെ മത്സര പരീക്ഷ നടത്തും. പത്തനംതിട്ട ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്നവരും കുടുംബവാര്‍ഷികവരുമാനം 50,000 രൂപയില്‍ കവിയാത്തവരുമായ വിദ്യാര്‍ഥികള്‍ക്ക് മത്സരപരീക്ഷയില്‍ പങ്കെടുക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനോപകരണങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ വാങ്ങുന്നതിനും പ്രത്യേക ട്യൂഷന് നല്ക്കുന്നതിനും ധനസഹായം നല്‍കും. പത്താംക്ലാസ് വരെയുള്ള പഠനത്തിന് പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും. പരീക്ഷയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, സമുദായം, കുടുംബവാര്‍ഷിക വരുമാനം. വയസ്, ലിംഗം, പഠിക്കുന്നക്ലാസ്, സ്കൂളിന്റെ പേരും വിലാസവും, അപേക്ഷകന്റെ ഫോണ്‍നം, തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സ്കൂള്‍മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം റാന്നി ട്രൈബല്‍ ഡവലപ്പ്മെന്റ ്ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 21. ഫോണ്‍ : 04735227703
- Log in to post comments