Skip to main content

റാങ്ക് ലിസ്റ്റ് റദ്ദായി

പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ 9190-15780 രൂപ ശമ്പള നിരക്കില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്  (ഫസ്റ്റ് എന്‍.സി.എ-വിശ്വകര്‍മ്മ)  (കാറ്റഗറി നമ്പര്‍ - 155/16) തസ്തികയുടെ 03.10.2019 തീയതിയില്‍ നിലവില്‍ വന്ന 518/19/ഡി.ഒ.എച്ച്  നമ്പര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമന ശിപാര്‍ശ നല്‍കിയ  ഉദ്യോഗാര്‍ഥി 06.12.2019 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും ഈ വിജ്ഞാപനം തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും  റാങ്ക് പട്ടികയില്‍ നിന്നും വിശ്വകര്‍മ്മ വിഭാഗത്തിലുളള എന്‍.സി.എ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും  ഈ റാങ്ക് പട്ടിക 06.12.2019 തീയതിയില്‍ റദ്ദായതായി പത്തനംതിട്ട പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

date