Skip to main content

പദ്ധതി പുരോഗതി അവലോകനം: മന്ത്രിയുടെ യോഗം 13ന്

 

ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2018-19 വര്‍ഷത്തെ പദ്ധതി നിര്‍വഹണ പുരോഗതി അവലോകനം ചെയ്യുന്നതിനും 2017-18 വാര്‍ഷിക പദ്ധതിയില്‍ മികച്ച നേട്ടം കൈവരിച്ച തദ്ദേശഭരണ സ്ഥാപനങ്ങളെ ആദരിക്കുന്നതിനും തദ്ദേശഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ അധ്യക്ഷതയില്‍ ഈമാസം 13ന് ഉച്ചയ്ക്ക് രണ്ടിന് തിരുവല്ല ബോധനയില്‍ യോഗം ചേരും. തദ്ദേശഭരണ സ്ഥാപനങ്ങളും വകുപ്പുകളും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രോജക്ടുകളുടെ പുരോഗതി റിപ്പോര്‍ട്ടുമായി യോഗത്തിന് എത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

date