ശിശുക്ഷേമ സമിതി ചിത്രരചനാ മത്സര വിജയികൾ
ഇന്ത്യൻ ചൈൽഡ് വെൽഫെയർ കൗൺസിലിന്റെയും ജില്ലാ ശിശുക്ഷേമ സമിതിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. അഞ്ച് വയസ്സ് മുതൽ ഒമ്പത് വയസ് വരെയുള്ള കുട്ടികൾ മത്സരിച്ച ഗ്രീൻ ഗ്രൂപ്പിൽ നിന്നും സെൻമൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി ആൽവിൻ മുകുന്ദ് ഒന്നാം സ്ഥാനവും ഭാരതീയ വിദ്യാഭവൻ കക്കാടിയിലെ മൂന്നാം ക്ലാസ് വിദ്യാർഥി ഹയ ഫാത്തിമ രണ്ടാം സ്ഥാനവും കാടാച്ചിറ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാലാം ക്രാസ് വിദ്യാർഥി വി ആർ ശ്രീഹരി മൂന്നാം സ്ഥാനവും നേടി. 10 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾ മത്സരിച്ച വൈറ്റ് ഗ്രൂപ്പിൽ നിന്നും ഭാരതീയ വിദ്യാഭവൻ കക്കാടിയിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ഹൻസ ഫാത്തിമ ഒന്നാം സ്ഥാനവും വടക്കുമ്പാട് ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി പി പി അദ്വൈത് രണ്ടാം സ്ഥാനവും പയ്യന്നൂർ സെന്റ് മേരീസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി നന്ദിത രാജീവ് മൂന്നാം സ്ഥാനവും നേടി. ഇരു വിഭാഗങ്ങളിലെയും ആദ്യ മൂന്ന് സ്ഥാനക്കാരുടെ ചിത്രങ്ങൾ സംസ്ഥാനതല മത്സരത്തിലേക്ക് പരിഗണിക്കും. വിജയികൾക്ക് ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ചടങ്ങിൽ സമ്മാനം നൽകും.
- Log in to post comments