എല്‍ പി സ്കൂള്‍ ടീച്ചര്‍ അഭിമുഖം
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം - കാറ്റഗറി നമ്പര്‍ 516/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2021 സപ്തംബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന് പൂര്‍ത്തികരിച്ച് നാലാം ഘത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അഭിമുഖം മാര്‍ച്ച് രണ്ട്, മൂന്ന്, നാല്, ഒമ്പത്, 10, 11, 16, 17 തീയതികളിലായി പിഎസ്സി ജില്ലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, എസ് എം എസ് എന്നിവ അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോര്‍മ എന്നിവ അവരവരുടെ പ്രൊഫൈലില്‍ ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ കമ്മീഷന് അംഗീകരിച്ച അസ്സല് തിരിച്ചറിയല്‍ രേഖ, അസ്സല് പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്തെടുത്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോര്‍മ, ഒടിവി സര്‍ട്ടിഫിക്കറ്റ്, കൊവിഡ് 19 സത്യപ്രസ്താവന എന്നിവ സഹിതം കൊവിഡ് മാനദണ്ഡം പാലിച്ച് അനുവദിച്ച തീയതിയിലും സമയത്തും ജില്ലാ പി എസ് സി ഓഫീസില്‍ ഹാജരാകണം.
- Log in to post comments