Skip to main content

ജില്ലയില്‍ നവീകരിച്ച രണ്ട് സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഉദ്ഘാടനം ; നാളെ(26) മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും

സപ്ലൈകോയുടെ കീഴില്‍ ജില്ലയില്‍ നവീകരണം പൂര്‍ത്തിയായ അങ്ങാടി സൂപ്പര്‍‌സ്റ്റോര്‍, വടക്കേടത്തുകാവ് സൂപ്പര്‍മാര്‍ക്കറ്റ് എന്നിവയുടെ ഉദ്ഘാടനം നാളെ(26) വൈകുന്നേരം 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ഭക്ഷ്യപൊതുവിതരണ ലീഗല്‍ മെട്രോളജി ഉപഭോക്തൃകാര്യവകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍ അനില്‍ അധ്യക്ഷത വഹിക്കും.

 

അടൂര്‍ താലൂക്കിലെ വടക്കേടത്തുകാവ് സൂപ്പര്‍മാര്‍ക്കറ്റ് ഔട്ട്‌ലെറ്റ്തല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. ലോക്‌സഭാംഗം ആന്റോ ആന്റണി മുഖ്യപ്രഭാഷണം നടത്തും. വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

date