Post Category
സ്ത്രീസൗഹൃദ കേരളം; സെമിനാർ നടത്തി
സംസ്ഥാന വനിതാ കമ്മീഷന്റെയും വളപട്ടണം ഗ്രാമപഞ്ചായത്തിന്റെയും സി ഡി എസിന്റെയും നേതൃത്വത്തിൽ സ്ത്രീസൗഹൃദ കേരളം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഷമീമ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി കെ സി ജംഷീറ അധ്യക്ഷയായി. സംസ്ഥാന വനിതാ കമ്മിഷൻ അംഗങ്ങളായ ഇ എം രാധ, എസ് ബിജു എന്നിവർ ക്ലാസെടുത്തു. കെ പി വസന്ത, ബി വി ഖദീജ, വി കെ ലളിതാദേവി, എം കെ ശശീന്ദ്രൻ, ടി കെ പത്മനാഭൻ, കെ കെ രാഗിണി സംസാരിച്ചു
date
- Log in to post comments