Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 24-02-2022

ടെലി വെറ്ററിനറി യൂണിറ്റ് ആംബുലൻസ് ഉദ്ഘാടനം 25ന്

ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ടെലി വെറ്ററിനറി യൂണിറ്റ് ആംബുലൻസിന്റെ ഉദ്ഘാടനം ഫെബ്രുവരി 25 വെള്ളി രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിക്കും.  

വാക്ക്-ഇൻ ഇന്റർവ്യു

ആറളം ഫാം ഹോമിയോ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ കുക്ക് തസ്തികയിൽ നിയമനം നടത്തുന്നു. മാർച്ച് 16 രാവിലെ 11 മണിക്ക് വാക്ക്-ഇൻ ഇന്റർവ്യു നടത്തും. ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും, ആറളം ഫാം പട്ടിക വർഗ വിഭാഗം/നിവാസിയാണെന്ന് തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുമുള്ള ആറളം ഫാം പട്ടിക വർഗ വനിതാ വിഭാഗക്കാർക്ക് ഇന്റർവ്യുവിൽ പങ്കെടുക്കാം.  

വൈദ്യുതി മുടങ്ങും

ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ  ബിഎഡ് കോളേജ്, തോട്ടം, മലയോര മിൽമ, മുക്കടം, ചേരാൻകുന്ന്, നിടുവാളൂർ, സോമേശ്വരി, ചുഴലി, ചുഴലി സെന്റർ,  കാവിന്മൂല, കുളത്തൂർ, ആകാശ് വുഡ്, കുളത്തൂർ ടെമ്പിൾ, ലെയ്സ്റ്റോൺ ആർട്ട്, ഗുഡ് വുഡ്  എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 25 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ  മാങ്ങോട്ടുപറമ്പ്, മാമാനം, ബാലങ്കരി എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 25 വെള്ളി രാവിലെ എട്ട്  മുതൽ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് സെക്ഷനിലെ കണ്ടിക്കൽഎസ്റ്റേറ്റ്, ചെരിച്ചൽ, എക്കണ്ടി സോമിൽ, ഉട്ടുമഠം, സത്രം, ഐഡിയൽ ടവർ, റെയിൽവേ സ്റ്റേഷൻ, ടി സി മുക്ക്, ടൗൺ ഹാൾ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഫെബ്രുവരി 25 വെള്ളി ഉച്ചക്ക് 12 മുതൽ വൈകിട്ട് മൂന്ന് മണി  വരെ വൈദ്യുതി വൈദ്യുതി മുടങ്ങും.
 

date