Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 26-02-2022

ജൽജീവൻ മിഷനിൽ ക്വാളിറ്റി മാനേജർ

ജൽജീവൻ മിഷൻ പദ്ധതി പ്രകാരം കേരള ജല അതോറിറ്റി കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ ആരംഭിക്കുന്ന ക്വാളിറ്റി കൺട്രോൾ ലാബുകളിൽ ടെക്നിക്കൽ മാനേജർ, ക്വാളിറ്റി മാനേജർ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. എംഎസ്സി കെമിസ്ട്രി, ജലപരിശോധനയിലുള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബിഎസ്സി കെമിസ്ട്രി, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഒരു വർഷത്തേക്കാണ് നിയമനം. പരമാവധി പ്രായം 40 വയസ്സ്. താൽപര്യമുള്ളവർ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഫെബ്രുവരി 28ന് രാവിലെ 11 മണിക്ക് താണയിലുള്ള ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 8547638574.

താലൂക്ക് വികസന സമിതി യോഗം

തലശ്ശേരി താലൂക്ക് വികസന സമിതി യോഗം മാർച്ച് അഞ്ചിന് രാവിലെ 10.30ന് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരും. എല്ലാ വികസന സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.

എൻട്രൻസ് പരിശീലനം: ധനസഹായത്തിന് അപേക്ഷിക്കാം

കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി പ്ലസിൽ കുറയാത്ത ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാർഥികൾക്ക് മെഡിക്കൽ/എഞ്ചിനീയറിങ് എൻട്രൻസ് പരിശീലനത്തിന് ധനസഹായം നൽകുന്നു. ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത, അംഗീകൃത സ്ഥാപനങ്ങളിൽ ചേർന്ന് പഠിക്കുന്നതിനാണ് ധനസഹായം. വാർഷിക വരുമാന പരിധി 4.5 ലക്ഷം രൂപ. താൽപര്യമുള്ള വിദ്യാർഥികൾ എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ജാതി, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫീസടച്ചതിന്റെ റസീറ്റ്, മെഡിക്കൽ എഞ്ചിനീയറിങ് എൻട്രൻസിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന് കോർപറേഷൻ/ മുനിസിപ്പാലിറ്റി/പഞ്ചായത്ത് നൽകുന്ന സാക്ഷ്യപത്രം എന്നിവ സഹിതം നിശ്ചിത ഫോറത്തിൽ മാർച്ച് 10ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം.  അംഗീകൃത സ്ഥാപനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും. ഫോൺ: 0497 2700596.

ഫാം ടു മലബാർ രണ്ടാം യാത്ര 28ന്

മലബാറിന്റെ ടൂറിസം സാധ്യതകൾ വ്യാപിപ്പിക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ് വിവിധ ഏജൻസികളുമായി സഹകരിച്ച് നടപ്പാക്കുന്ന ഫാം ടു മലബാർ 500 പദ്ധതിയുടെ രണ്ടാം ഫാം ട്രിപ്പ് ഫെബ്രുവരി 28 ന് കണ്ണൂർ നിന്ന് തുടങ്ങും. രാവിലെ 10 ന് കണ്ണൂർ കനോയ് ഹോട്ടലിൽ മേയർ ടി ഒ മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്യും. വയനാട് ചേംബർ ഓഫ് കൊമേഴ്സുമായി സഹകരിച്ചാണ് ഫാം ടൂർ സംഘടിപ്പിക്കുന്നത്. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനൊപ്പം മലബാറിലെ വ്യത്യസ്തങ്ങളായ അനുഭവങ്ങളും ടൂർ ഓപറേറ്റർമാർക്ക് ആസ്വദിക്കാം.
ഫാം ടൂർ എന്ന ഇത്തരം ടൂറുകളിലൂടെയാണ് ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ടൂർ ഓപ്പറേറ്റർമാർക്ക് ലഭിക്കുക. തുടർന്ന് ടൂർ പാക്കേജുകളിൽ ഈ കേന്ദ്രങ്ങളും അവിടുത്തെ അനുഭവങ്ങളും ഉൾപ്പെടുത്തും. കണ്ണൂർ കുഞ്ഞിമംഗലത്തെ വെങ്കല ഗ്രാമം, കവ്വായിക്കായലിൽ കയാക്കിംഗ്, വയനാട് ഊരുകളിലെ ഭക്ഷണ വൈവിധ്യം തുടങ്ങിയവ ടൂർ ഓപ്പറേറ്റർമാർക്ക് അനുഭവിച്ചറിയാനാകും
 

വൈദ്യുതി മുടങ്ങും

ബർണ്ണശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിലെ ഫോർട്ട് റോഡ് ഭാഗങ്ങളിൽ ഫെബ്രുവരി 27 ഞായർ ഉച്ച 12 മണി മുതൽ വൈകിട്ട് നാല് വരെ വൈദ്യുതി മുടങ്ങും.

ടെണ്ടർ

എൻടിഇപി-എസിഎസ്എം പ്രചാരണവുമായി ബന്ധപ്പെട്ട് നിശ്ചിത മാതൃകയിൽ ബോർഡുകൾ നിർമ്മിച്ച് ജില്ലാ ടി ബി സെൻററിലും ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. മാർച്ച് ഏഴിന്  വൈകിട്ട് മൂന്ന് മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0497 2763497.

പഞ്ചായത്ത് ജീവനക്കാരുടെ ഫുട്ബോൾ ടൂർണമെന്റ്

പഞ്ചായത്ത് എംപ്ലോയീസ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജീവനക്കാർക്കായുള്ള സംസ്ഥാനതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി 28ന് പയ്യാമ്പലം ടിഎൻഎം ടർഫ് ഗ്രൗണ്ടിൽ നടക്കും. രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം നിർവഹിക്കും. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും

date