Skip to main content

ഐ.എം.ടി പുന്നപ്രയില്‍ എം.ബി.എ അഡ്മിഷന്‍ 

 

    കേരളസര്‍വ്വകലാശാലയുടെയും എ.ഐ.സി.റ്റി.ഇയുടെയും അംഗീകാര ത്തോടെ പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസിലെ  ഗവ. അംഗീകൃത സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഐ.എം.ടി) എം.ബി.എ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ദ്വിവത്സര ഫുള്‍ടൈം എം.ബി.എ പ്രോഗ്രാമില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമണ്‍ റിസോഴ്‌സ്, ഓപ്പറേഷന്‍സ് എന്നിവയില്‍ എസ്.റ്റി സീറ്റുള്‍പ്പടെ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.  അമ്പതു ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ അതോടൊപ്പം കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് ഉള്ളവരും  ജൂലൈയിലെ കെമാറ്റ് എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.  അപേക്ഷാ ഫോമുകള്‍ക്ക് ഡയറക്ടര്‍, ഐ.എം.റ്റി പുന്നപ്ര, എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍ 0477 2267602, 9995092285.

ലേലഹാള്‍ നിര്‍മ്മാണത്തിന് അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണത്തിന്റെ ഭാഗമായി മത്സ്യമേഖലയില്‍ നടപ്പിലാക്കുന്ന മത്സ്യസഹകരണസംഘങ്ങള്‍ക്ക് ലേലഹാള്‍ നിര്‍മ്മാണം പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോം വെസ്റ്റ്ഹിലിലുള്ള  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കും.  അപേക്ഷ ജൂലൈ 10 നകം ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓഫീസില്‍ നല്‍കണം. സ്വന്തമായി ഭൂമിയും  ലേല സംവിധാനമുള്ളതും കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നതും പ്രവര്‍ത്തന ലാഭമുള്ളതും ഓഡിറ്റ് നടന്നതും ഇതേപദ്ധതിയ്ക്കായി മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിക്കാത്തതുമായ മത്സ്യസഹകരണ സംഘങ്ങള്‍ക്ക് അപേക്ഷിക്കാം.  ഫോണ്‍ :  0495 2383780.
 

date