Post Category
ലൈവ് ഫിഷ് മാര്‍ക്കറ്റ് നിര്‍മാണം അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണത്തിന്റെ ഭാഗമായി മത്സ്യമേഖലയില്‍ നടപ്പിലാക്കുന്ന ലൈവ് ഫിഷ് മാര്‍ക്കറ്റ് പദ്ധതിയിലേയ്ക്ക് ജില്ലയിലെ ഉള്‍നാടന്‍ മത്സ്യസഹകരണ സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം വെസ്റ്റ്ഹിലിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ ജൂലൈ 10 നകം ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓഫീസില്‍ നല്‍കണം. സ്വന്തമായോ/വാടകയ്‌ക്കോ കെട്ടിടം ഉള്ളതും ഇതേ പദ്ധതിയ്ക്കായി മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിക്കാത്തതുമായ ഉള്‍നാടന്‍ മത്സ്യ സഹകരണ സംഘങ്ങള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 0495 2383780.
date
- Log in to post comments