Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 03-02-2022

സ്പോട്ട് രജിസ്ട്രേഷൻ മാർച്ച് 5 ന്

ആലക്കോട് ഇലക്ട്രിക്കൽ സബ്ഡിവിഷന് കീഴിൽ വരുന്ന ചപ്പാരപ്പടവ്, കാർത്തികപുരം, ആലക്കോട്  സെക്ഷനുകളിൽ ഉൾപ്പെട്ട ഗാർഹിക ഉപഭോക്താക്കൾക്ക് സബ്‌സിഡിയോടു കൂടി സൗരനിലയം സ്ഥാപിക്കാൻ  കെഎസ്ഇബി സൗരസ്പോട്ട് രജിസ്ട്രേഷൻ സംഘടിപ്പിക്കുന്നു. മാർച്ച്  അഞ്ചിന് രാവിലെ 10 മുതൽ വൈകിട്ട് നാല് മണി വരെ ആലക്കോട് സെക്ഷൻ ഓഫീസിലാണ് രജിസ്ട്രേഷൻ. 40 ശതമാനം വരെ  സബ്‌സിഡി ലഭിക്കും.

 സ്പോട്ട് രജിസ്ട്രേഷൻ മൂന്നിന്

ഏച്ചൂർ ഇലക്ട്രിക്കൽ സബ്ഡിവിഷൻ ഓഫീസിൽ സൗര സ്പോട്ട് രജിസ്ട്രേഷൻ മാർച്ച് മൂന്ന് വ്യാഴാഴ്ച  രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ നടക്കും. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അനിഷ ഉദ്ഘാടനം ചെയ്യും.

വുമൺ ട്രാവൽ വീക്ക്: കെഎസ്ആർടിസി ടൂർ സംഘടിപ്പിക്കുന്നു

ലോക വനിതാ ദിനത്തോടനുബന്ധിച്ച് കെഎസ്ആർടിസി സംഘടിപ്പിക്കുന്ന വുമൺ ട്രാവൽ വീക്ക് പരിപാടിയുടെ ഭാഗമായി വനിതകൾക്ക് മാത്രമായി പയ്യന്നൂരിൽ നിന്നും വണ്ടർലായിലേക്ക് മാർച്ച് എട്ടിന് ഏകദിന ടൂർ സംഘടിപ്പക്കുന്നു.  ബസ് ചാർജും പ്രവേശന ഫീസും ഉൾപ്പെടെ 1850 രൂപയാണ്  ഈടാക്കുന്നത്. ഭക്ഷണവും മറ്റു ചെലവുകളും യാത്രക്കാർ വഹിക്കണം. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനുമായി 9447692337, 8075823384, 9745534123-പയ്യന്നൂർ, 9496131288, 8089463675-കണ്ണൂർ, 9562070490, 9496176205-തലശ്ശേരി എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

താലൂക്ക് വികസന സഭ യോഗം

ഇരിട്ടി താലൂക്ക് വികസന സഭ യോഗം മാർച്ച് അഞ്ചിന് രാവിലെ 10.30 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരും. എല്ലാ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കണ്ണൂർ ഗവ. ഐടിഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ഡിഗ്രി/ഡിപ്ലോമ ഒന്ന്/രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻടിസി/എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യരായ ഈഴവ/ തീയ്യ വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ മാർച്ച് അഞ്ചിന് രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ  അസ്സലും പകർപ്പും  സഹിതം പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഈഴവ/ തീയ്യ വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ  ഈ വിഭാഗത്തിലെ മുൻഗണന ഇല്ലാത്തവരെ പരിഗണിക്കും.  ഫോൺ: 0497 2835183.

ഓംബുഡ്സ്മാൻ സിറ്റിങ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാൻ മാർച്ച് 10ന് രാവിലെ 11 മണി മുതൽ ഉച്ച ഒരു മണി വരെ ജില്ല എംജിഎൻആർഇജിഎസ് ഓംബുഡ്സ്മാൻ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സിറ്റിങ് നടത്തും.  പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് ഓംബുഡ്സ്മാന് നൽകാം.
 

അപേക്ഷ ക്ഷണിച്ചു

എൽബിഎസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ കണ്ണൂർ മേഖല കേന്ദ്രത്തിൽ തുടങ്ങുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിസിഎ (പ്രീഡിഗ്രി/പ്ലസ്ടു/ വിഎച്ച്എസ്സി/ ഐടിഐ) ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (എസ്എസ്എൽസി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  കൂടുതൽ വിവരങ്ങൾ എൽബിഎസ് കണ്ണൂർ മേഖല ഓഫീസിൽ ലഭിക്കും.  ഫോൺ: 0497 2702812.

വൈദ്യുതി മുടങ്ങും

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ കിഴുത്തള്ളി, ചാലക്കുന്ന് ഗുരുമഠം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മാർച്ച് മൂന്ന് വ്യാഴം രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് മണി വരെ  വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ പാടിക്കുന്ന്, യൂണിലൈഫ്, ടിവികെ കോംപ്ലക്‌സ്, മയ്യിൽ ഗ്രാനൈറ്റ്, എകെആർ ക്രഷർ, കെഎം സ്റ്റീൽ, ടാഗോർ വുഡ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മാർച്ച് മൂന്ന് വ്യാഴം രാവിലെ ഒമ്പത് മുതൽ ഉച്ച 12 മണി വരെയും വൈകിട്ട് മൂന്ന് മുതൽ അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ  കാവിന്മൂല സ്‌കൂൾ, താഴെ കാവിന്മൂല, ഓടത്തിൽ പീടിക, പുറത്തെക്കാട്, കക്കോത്ത് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് മൂന്ന് വ്യാഴം  രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും ചെറിയവളപ്പ്, കീഴല്ലൂർ, കീഴല്ലൂർ പള്ളി, കാനാട്, തെളുപ്പ്, വളയാൽ, പാലയോട്, കാര, കാര കല്ലേരിക്കൽ, മോണ്ടെ കാർലൊ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 7.30 മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി  മുടങ്ങും.

ക്വട്ടേഷൻ

ഫിഷറീസ് വകുപ്പിന്റെ അധീനതയിൽ പുതിയങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന പഴയ ഐസ്പ്ലാന്റ് കെട്ടിടം പൊളിച്ച് നീക്കം ചെയ്യുന്നതിനായുള്ള ലേലം മാർച്ച് 15ന് വൈകിട്ട് 3.30ന് ഐസ് പ്ലാന്റ് പരിസരത്ത് നടത്തും.  ക്വട്ടേഷനുകൾ മൂന്ന് മണി വരെ സ്വീകരിക്കും

date