കണ്ണൂര് അറിയിപ്പുകള് 03-03-2022
ഗസ്റ്റ് ലക്ചറർ നിയമനം
പെരിങ്ങോം ഗവ. കോളേജിൽ ഈ അധ്യയന വർഷത്തേക്ക് ജേണലിസം വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മാർച്ച് ഒമ്പതിന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 04985 295440, 8304816712. ഇ-മെയിൽ: govtcollegepnr@gmail.com.
അപകട ഇൻഷൂറൻസ് പദ്ധതിയിൽ അംഗങ്ങളാകാം
2022-23 വർഷത്തിൽ മത്സ്യഫെഡ് നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇൻഷൂറൻസ് പദ്ധതിയിൽ അംഗങ്ങളാകുന്നതിന് അപേക്ഷ ക്ഷണിച്ചു. അപകട മരണമോ അപകടത്തെ തുടർന്ന് ഭാഗിക അംഗവൈകല്യമോ സംഭവിച്ചവർക്ക് നിബന്ധനകൾക്ക് വിധേയമായി 10 ലക്ഷം രൂപ വരെ ഇൻഷൂറൻസ് ആനുകൂല്യം ലഭിക്കും. മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങൾ വഴി മാർച്ച് 31 വരെ അംഗങ്ങളാകാം. ഒരാൾക്ക് 389 രൂപയാണ് പ്രീമിയം തുക. കൂടുതൽ വിവരങ്ങൾ മത്സ്യഫെഡ് ജില്ലാ ഓഫീസ്, ക്ലസ്റ്റർ ഓഫീസ്, പ്രാഥമിക സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ: 0497 2731257.
താലൂക്ക് വികസന സമിതി യോഗം
കണ്ണൂർ താലൂക്ക് വികസന സമിതി യോഗം മാർച്ച് എട്ടിന് രാവിലെ 11 മണിക്ക് കണ്ണൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരും.
സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ജില്ലയിലെ വിവിധ വകുപ്പുകളിലെ ഫുൾടൈം തസ്തികയിലെ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് സമ്മതമാണെന്ന് അറിയിച്ച പാർട്ട് ടൈം ജീവനക്കാരെ ഉൾപ്പെടുത്തി നിയമന ഉത്തരവിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ജില്ലാതല പൊതു സീനിയോറിറ്റി ലിസ്റ്റിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലാ കലക്ടറുടെ വെബ്സൈറ്റ്, നോട്ടീസ് ബോർഡ്, കലക്ടറേറ്റിലെ എ സെക്ഷൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസ് എന്നിവിടങ്ങളിൽ പട്ടിക പരിശോധനക്ക് ലഭിക്കും.
സൗരോർജ നിലയം: സ്പോട്ട് രജിസ്ട്രേഷൻ ക്യാമ്പ് അഞ്ചിന്
കെഎസ്ഇബി ഗാർഹിക ഉപഭോക്താക്കൾക്കായി സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന സൗര സബ്സിഡി സ്കീമിൽ ഉൾപ്പെടുത്തി സൗരോർജ്ജ നിലയം സ്ഥാപിക്കാൻ താൽപര്യമുള്ള അഴീക്കോട്, പാപ്പിനിശ്ശേരി, ചെറുകുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ഉപഭോക്താക്കൾക്കായി മാർച്ച് അഞ്ചിന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് മണി വരെ ചെറുകുന്ന് ഇലക്ട്രിക്കൽ സെക്ഷനിൽ സ്പോട്ട് രജിസ്ട്രേഷൻ ക്യാമ്പ് നടത്തുന്നു. താൽപര്യമുള്ള ഉപഭോക്താക്കൾ കൺസ്യൂമർ നമ്പർ, മൊബൈൽ നമ്പർ സഹിതം രജിസ്ട്രേഷൻ ക്യാമ്പിൽ എത്തണം.
സോളാർ സ്പോട്ട് രജിസ്ട്രേഷൻ നാലിന്
40 ശതമാനം വരെ സബ്സിഡിയിൽ പുരപ്പുറ സൗരോർജ്ജ നിലയം സ്ഥാപിക്കാൻ ഗാർഹിക ഉപഭോക്താക്കൾക്ക് അവസരമൊരുക്കുന്ന സൗര പദ്ധതിയുടെ ഭാഗമായി മാർച്ച് നാല് വെള്ളിയാഴ്ച സൗര സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നു. പയ്യന്നൂർ കെ എസ് ഇ ബി ഇലക്ട്രിക്കൽ സബ് ഡിവിഷനിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് മണി വരെ രജിസ്റ്റർ ചെയ്യാം. പയ്യന്നൂർ സബ് ഡിവിഷനിലെ പയ്യന്നൂർ, കുഞ്ഞിമംഗലം, രാമന്തളി സെക്ഷനിലെ ഉപഭോക്താക്കൾക്കാണ് അവസരം.
വെബിനാർ അഞ്ചിന്
സംരംഭകരെ ബിസിനസിന്റെ നിയമവശങ്ങളെക്കുറിച്ച് ബോധവാൻമാരാക്കാൻ ഓൺലൈനായി മാർച്ച് അഞ്ചിന് വെബിനാർ സംഘടിപ്പിക്കുന്നു. വാണിജ്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ് ആണ് വെബിനാർ സംഘടിപ്പിക്കുന്നത്. താൽപ്പര്യമുള്ളവർ കെ ഐ ഇ ഡി യുടെ വെബ്സൈറ്റായ www.kied.info മുഖേന രജിസ്റ്റർ ചെയ്യണം. ഫോൺ: 0484 2532890, 9605542061.
രജിസ്ട്രേഷൻ തീയതി നീട്ടി
സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന പത്താംതരം തുല്യതാ കോഴ്സിന്റെ പതിനാറാം ബാച്ചിന്റെയും ഹയർ സെക്കണ്ടറി തുല്യതാ കോഴ്സിന്റെ ഏഴാം ബാച്ചിന്റെയും രജിസ്ട്രേഷൻ തീയതി പിഴയില്ലാതെ മാർച്ച് 25 വരെയും 50 രൂപ പിഴയോടെ ഏപ്രിൽ 10 വരെയും 200 രൂപ പിഴയോടെ ഏപ്രിൽ 25 വരെയും നീട്ടി. ഓൺലൈനായാണ് രജിസ്ട്രേഷൻ. പഞ്ചായത്തുകളിലും നഗരസഭകളിലും പ്രവർത്തിന്നു വിദ്യാകേന്ദ്രങ്ങൾ വഴി രജിസ്റ്റർ ചെയ്യാം. ഫോൺ: 0497 2707699.
പ്രോജക്ട് അസിസ്റ്റന്റ് നിയമനം
പാനൂർ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രവർത്തനങ്ങളിൽ സഹായിക്കാനായി പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. മൂന്ന് വർഷ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ് അഥവാ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്മെന്റ് അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത ഡിസിഎയോ പിജിഡിസിഎയോ ഉള്ള 18നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗക്കാർക്ക് പ്രായ പരിധിയിൽ മൂന്ന് വർഷത്തെ ഇളവ് അനുവദിക്കും.
താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മാർച്ച് ഒമ്പതിന് വൈകിട്ട് നാല് മണിക്ക് മുമ്പ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഫോൺ നമ്പർ സഹിതം അപേക്ഷിക്കുക. ഫോൺ: 0490 2318720, 7907759120.
വൈദ്യുതി മുടങ്ങും
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ അയ്യപ്പൻമല, അയ്യപ്പൻമല ടവർ, പുലിദൈവം കാവ്, ഏച്ചൂർ കോട്ടം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് നാല് വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ രാജിബ്രിക്കേറ്റ്, കടാംകുന്ന്, കോളിമുക്ക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് നാല് വെള്ളി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
110 കെ വി പഴയങ്ങാടി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 110 കെവി പഴയങ്ങാടി സബ് സ്റ്റേഷനിലെയും ഏഴിമല സബ്സ്റ്റേഷനിലെയും 11 കെ വി ഫീഡറുകളിൽ മാർച്ച് നാല് വെള്ളി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷനിലെ കോടല്ലൂർ ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് നാല് വെള്ളി രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയും ഓരിച്ചാൽ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും മാങ്ങാട് മന്ന, ആർഡബ്ല്യുഎസ്എസ്, കേന്ദ്രീയ വിദ്യാലയം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8. 30 മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ കടലായി വാട്ടർടാങ്ക്, കടലായി നട, കടലായി അമ്പലം, കടലായി കോളനി, ആശാരിക്കാവ്, വട്ടുപാറ, മഞ്ഞക്കൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് നാല് വെള്ളി രാവിലെ 8.30ട മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വൈദ്യുതി മുടങ്ങും
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ആലക്കാട് വലിയ പള്ളി, ഊരടി, ഏഴും വയൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് നാല് വെള്ളി രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയും പേരൂൽ സ്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും പാണപ്പുഴ ചാൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ ഉച്ചക്ക് ഒരു മണി വരെയും ചെറുവച്ചേരി ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ പൂവത്തുന്തറ, മുതുകുറ്റി, മുതുകുറ്റി മുത്തപ്പൻ, പുഞ്ചിരിമുക്ക്, തലവിൽ, ചെമ്പിലോട്, ഇരിവേരി കനാൽ, ക്രൗൺ, വെങ്കണ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് നാല് വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഭക്ഷ്യ സുരക്ഷാ പരിശീലനം
ബേക്കറി ഉൽപ്പന്ന നിർമാണത്തിൽ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് അഞ്ച് ദിവസത്തെ ഭക്ഷ്യ സുരക്ഷാ പരിശീലനവും സർട്ടിഫിക്കേഷൻ പ്രോഗ്രാമും സംഘടിപ്പിക്കുന്നു. എറണാകുളം കളമശ്ശേരിയിലെ കെഐഇഡി ക്യാമ്പസിൽ മാർച്ച് 14 മുതൽ 18 വരെയാണ് പരിശീലനം. 1000 രൂപയാണ് ഫീസ്. താൽപര്യമുള്ളവർ കെഐഇഡിയുടെ www.kied.info വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890/ 2550322.
ക്വട്ടേഷൻ
പെരിങ്ങോം ഗവ.കോളേജിലേക്ക് വിവിധ ടൂൾ കിറ്റ് വിതരണം ചെയ്യുന്നതിനും പെയിന്റും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് അഞ്ചിന് രാവിലെ 11 മണി വരെ ടൂൾ കിറ്റ് ക്വട്ടേഷനും 11.30 വരെ പെയിന്റും അനുബന്ധ ഉപകരണങ്ങളുടെയും ക്വട്ടേഷനും സ്വീകരിക്കും. ഫോൺ: 04985 295440.
ക്വട്ടേഷൻ
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ സിഇ-സിഎഡി ലാബിൽ ബൈ ബാക്ക് സ്കീമിൽ നെറ്റ്വർക്ക് സ്വിച്ചുകൾ മാറ്റി സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 14ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
മര ലേലം
പയ്യന്നൂരിലെ മിച്ച ഭൂമിയിൽ നിന്നും വെട്ടി മാറ്റിയ പ്ലാവ് മരത്തിന്റെ കഷണങ്ങൾ മാർച്ച് 16ന് രാവിലെ 11 മണിക്ക് കുറ്റൂർ വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ പയ്യന്നൂർ താലൂക്ക് ഓഫീസിൽ ലഭിക്കും. ഫോൺ: 04985 204460.
സൗര പുരപ്പുറ സോളാർ പദ്ധതി: സ്പോട്ട് രജിസ്ട്രേഷൻ
കണ്ണൂർ ഇലക്ട്രിക്കൽ സബ് ഡിവിഷൻ തല സ്പോട്ട് രജിസ്ട്രേഷൻ ക്യാമ്പ് വെള്ളിയാഴ്ച കണ്ണൂർ കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന് സമീപം നടക്കും. കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് ക്യാമ്പ്.
- Log in to post comments