Post Category
വൈദ്യ പരിശോധന രോഗ നിര്‍ണയ ക്യാമ്പ്
സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ പത്തനംതിട്ട സീതത്തോട് പഞ്ചായത്തിലെ മൂഴിയാറില്‍ സൗജന്യ വൈദ്യ പരിശോധന രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന യുവജന കമ്മീഷന് അംഗം പി.എ. സമദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ ഉദ്ഘാടനം ചെയ്തു. യുവജന കമ്മീഷന് ജില്ലാ കോ- ഓഡിനേറ്റര്‍ വിഷ്ണു വിക്രമന്, കെ.എസ്.ഇ.ബി ചീഫ് എഞ്ചിനീയര്‍ പ്രസാദ്, ഡോ. വിന്‍സന്റ് സേവ്യര്‍, ഡോ. അദ്വൈത തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാമ്പില്‍ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നു.
date
- Log in to post comments