Post Category
സ്ത്രീപക്ഷ നവകേരളം ക്യാമ്പയിൻ: വളപട്ടണത്ത് രാത്രി നടത്തം സംഘടിപ്പിച്ചു
സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്റെ ഭാഗമായി സ്ത്രീധനത്തിനും സ്ത്രീ പീഡനത്തിനുമെതിരെ വളപട്ടണം ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സിഡിഎസ്, ജന്റർ റിസോഴ്സ് സെന്റർ, ഐസിഡിഎസ് എന്നിവയുടെ ചേർന്ന് രാത്രി നടത്തം സംഘടിപ്പിച്ചു. വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് പി പി ഷമീമ ഉദ്ഘാടനം ചെയ്തു.
വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് വനജ ടാക്കീസിന് സമീപത്തു നിന്നും ആരംഭിച്ച നടത്തം വളപട്ടണം പോലീസ് സ്റ്റേഷന് സമീപം സമാപിച്ചു.
വൈസ് പ്രസിഡന്റ് വി കെ സി ജംഷീറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വി വി ഖദീജ, പി വി രാധിക, കെ മൈമൂന, സി ഡി എസ് ചെയർപേഴ്സൺ പി മശൂദ, കമ്മ്യൂണിറ്റി കൗൺസിലർ കെ സുമതി എന്നിവർ സംസാരിച്ചു. പരിപാടിയിൽ ആശാ വർക്കർമാർ ഉൾപ്പടെ 51 പേർ പങ്കെടുത്തു
date
- Log in to post comments