Post Category
ഗ്രാന്റ് വിതരണം
ഉത്രട്ടാതി ജലമേളയില്‍ പങ്കെടുക്കുന്ന പള്ളിയോടങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് നല്‍കുന്ന ഗ്രാന്റ് വിതരണം നാളെ (8) രാവിലെ 11 ന്. ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ ഗ്രാന്റ് വിതരണം ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. എസ്. രാജന്‍ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, പള്ളിയോട സേവാസംഘം സെക്രട്ടറി പാര്‍ഥസാരഥി ആര്‍. പിള്ള, ജോയിന്റ് സെക്രട്ടറി പ്രദീപ് ചെറുകോല്‍, വൈസ് പ്രസിഡന്റ് ജി.സുരേഷ് , വെണ്‍പാല, ട്രഷറര്‍ സഞ്ജീവ് കുമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഓരോ പള്ളിയോടത്തിനും പതിനായിരം രൂപ വീതമാണ് ഗ്രാന്റായി നല്‍കുന്നത്.
date
- Log in to post comments