യുവജനക്ഷേമ ബോർഡ് വനിതാദിനം
സംസ്ഥാന യുവജനക്ഷേമ ബോർഡ് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും വനിതാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. തലശ്ശേരി മണ്ഡലത്തിലെ പരിപാടി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ സബ്കലക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു. തലശേരി നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാറാണി ടീച്ചർ അധ്യക്ഷയായി. വനിത എസ് ഐ ധന്യ കൃഷ്ണൻ, ഐ എം എ തലശേരി യൂനിറ്റ് പ്രസിഡന്റ് ഡോ. മിനി ബാലകൃഷ്ണൻ, അർ ഓമന, സി ഡി എസ് ചെയർപേഴ്സൺ സനില, പ്രധാനധ്യാപിക കെ കെ നിഷ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസർ പി പ്രസീത, അവളിടം ക്ലബ്ബ് പ്രസിഡന്റ് സുഹാന എന്നിവർ സംസാരിച്ചു.
സംസ്ഥാനത്തെ മികച്ച സബ്കലക്ടർക്കുള്ള അവാർഡ് ലഭിച്ച അനുകുമാരി, പക്ഷി-ശലഭ-നിരീക്ഷക ലതിക ടീച്ചർ, കേരള ഫോക്‌ലോർ അക്കാദമി യുവപ്രതിഭ അവാർഡ് (മാപ്പിളകല) ജേതാവ് സിമ്യ ഹംദാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു
- Log in to post comments