Skip to main content

മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്ഘാടനം നാളെ

തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന് പുതിയതായി നിര്‍മിച്ച മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടം നാളെ മൂന്നിന് തണ്ണിത്തോട് മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ അങ്കണത്തില്‍ വനം, വന്യജീവീ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഡോര്‍മെട്രി, എലിമുള്ളും പ്ലാക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാവനം എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടക്കുന്ന നൂറു ദിന കര്‍മ പരിപാടിയിലൊന്നാണിത്.

 

അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍,  ജനപ്രതിനിധികള്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date