Skip to main content

ജില്ലാതല കൃഷി അവാർഡ് ദാനം വ്യാഴാഴ്ച

 

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ജില്ലാതല അവാർഡ് വിതരണവും അനുമോദനവും മാർച്ച് 10 വ്യാഴം രാവിലെ 11 മണിക്ക് കണ്ണൂർ ശിക്ഷക് സദനിൽ നടക്കും. ഉദ്ഘാടനവും അവാർഡ് ദാനവും രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ നിർവഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിക്കും. 2020-21 വർഷം മികച്ച പ്രവർത്തനം കാഴ്ചവച്ച കർഷകർക്കും സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ചടങ്ങിൽ അനുമോദനം നൽകും.

date