Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

സ്‌കോൾ കേരള  തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം

 

സ്‌കോൾ കേരള മുഖേന 2021-23 ബാച്ചിൽ ഹയർസെക്കണ്ടറി കോഴ്സ് പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിച്ച് നിർദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പരീക്ഷ കേന്ദ്രം അനുവദിച്ചു. രജിസ്ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള യൂസർ നെയിം, പാസ്വേർഡ് എന്നിവ ഉപയോഗിച്ച് www.scolekerala.org എന്ന വെബ്സൈറ്റിലൂടെ തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യാം. അനുവദിച്ച പരീക്ഷകേന്ദ്രം കോ ഓർഡിനേറ്റിങ് ടീച്ചറുടെ മേലൊപ്പും സ്‌കൂൾ സീലും വാങ്ങി ബന്ധപ്പെട്ട പരീക്ഷ കേന്ദ്രത്തിൽ പ്ലസ് വൺ പരീക്ഷ ഫീസ് അടച്ച് ഓറിയന്റേഷൻ ക്ലാസിൽ പങ്കെടുക്കണമെന്ന് എക്സിക്യുട്ടീവ് ഡയറക്ടർ അറിയിച്ചു. ഫോൺ: 0471 2342950, 2342271, 2342369.

 

ക്വട്ടേഷൻ

 

കണ്ണൂർ ഗവ.ആയുർവേദ കോളേജ് ആശുപത്രി കാന്റീൻ ഏപ്രിൽ ഒന്ന് മുതൽ 2023 മാർച്ച് 31 വരെ ഏറ്റെടുത്ത് നടത്താൻ താൽപര്യമുള്ള സ്ഥാപനങ്ങൾ/ വ്യക്തികൾ/ സംഘടനകൾ എന്നിവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മാർച്ച് 10 ഉച്ചക്ക് രണ്ട് മണി വരെ സൂപ്രണ്ട്, ഗവ. ആയുർേവദ കോളേജ് ആശുപത്രി കണ്ണൂർ, പരിയാരം എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0497 2801688.

 

ക്വട്ടേഷൻ

 

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വകുപ്പിലേക്ക് ലിഥിയം അയേൺ ബാറ്ററിയും ചാർജറും വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 21ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.

ഗവ. എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വകുപ്പിലെ ബാറ്ററിയും ചാർജറും പുതുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 18ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.

ഗവ. എഞ്ചിനീയറിങ് കോളേജിൽ പഠിക്കുന്ന അംഗവൈകല്യം സംഭവിച്ച കുട്ടികൾക്കായി വിശ്രമമുറി നിർമിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 18ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.

ഗവ.എഞ്ചിനീയറിങ് കോളേജിലെ റിസർച്ച് ലാബിലെ സീലിങ് പാനൽ റിപ്പയർ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  മാർച്ച് 17ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0497 2780226.

 

വൈദ്യുതി മുടങ്ങും

 

ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ മുഴപ്പാല, പാറപ്രം, ബംഗ്ലാവ്മെട്ട എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് 10 വ്യാഴം രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും ചാലിൽ, കാനാട്, വളയാൽ, പാലയോട്, കാര, കാര കല്ലെരിക്കൽ, തെളുപ്പ്, മോന്റെയ് കാർലോ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

 

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ എരമം സൗത്ത് ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് 10 വ്യാഴം രാവിലെ എട്ട് മുതൽ വൈകിട്ട്  അഞ്ച് വരെയും ആലക്കാട് വലിയ പള്ളി, ഊരടി, ഏഴുംവയൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

 

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ വാരം ഇൻഡോർ സ്റ്റേഡിയം പരിസരം, സബ് സ്റ്റേഷൻ പരിസരം, എളയാവൂർ സോണൽ ഓഫീസ് പരിസരം, താർ റോഡ്, സി കണ്ണൻ നഗർ എന്നീ ഭാഗങ്ങളിൽ മാർച്ച് 10 വ്യാഴം രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

 

ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ ചുഴലി എസ് ആർ, ചുഴലി ബാങ്ക് എന്നീ ഭാഗങ്ങളിൽ മാർച്ച് 10 വ്യാഴം രാവിലെ 10 മണി മുതൽ വൈകിട്ട് നാല് മണി വരെയും ചൂളിയാട് ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

 

ടെണ്ടർ

 

കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ മാർച്ച്  19, 20, 21 തീയതികളിൽ നടക്കുന്ന പട്ടികവർഗ ഗോത്രകലാമേളയിൽ 10 സ്റ്റാൾ, സ്റ്റേജ്, ഫുഡ് കോർട്ട്, ഭക്ഷണ ഹാൾ, മേശ, കസേര, ലൈറ്റ് ആന്റ് സൗണ്ട് മറ്റ് അനുബന്ധങ്ങൾ എന്നിവ ഒരുക്കുന്നതിന് ഏജൻസികൾ/ വ്യക്തികൾ എന്നിവരിൽ നിന്ന് ടെണ്ടറുകൾ ക്ഷണിച്ചു.  മാർച്ച് 16ന്  ഉച്ചക്ക് 12 മണി വരെ ടെണ്ടർ സ്വീകരിക്കും.  ഫോൺ: 0497 2700357.

 

ക്വട്ടേഷൻ

 

തലശ്ശേരി ഗവ.കോളേജ് ലൈബ്രറി ഓട്ടോമേഷൻ നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  മാർച്ച് 17ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0490 2966800.

 

നീർക്കടവ് ഫിഷറീസ് സ്‌കൂളിന് പുതിയ കെട്ടിടം ഒരുങ്ങുന്നു

 

അഴീക്കോട് നീർക്കടവ് ഗവ. ഫിഷറീസ് എൽ പി സ്‌കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചു മാറ്റി പുതിയതിന്റെ നിർമ്മാണം ആരംഭിച്ചു. കിഫ്ബിയിൽ നിന്ന് അനുവദിച്ച 65.43 ലക്ഷം രൂപ ഉപയോഗിച്ച് തീരദേശ വികസന കോർപ്പറേഷനാണ് കെട്ടിടം പണിയുന്നത്.

1919 ലാണ് ഈ സ്‌കൂൾ നിലവിൽ വന്നത്. തീരദേശ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയിൽ പ്രധാന പങ്ക് വഹിച്ച വിദ്യാലയമാണിത്. ഓട് മേഞ്ഞ പഴയ കെട്ടിടം പൂർണമായും പൊളിച്ചു നീക്കി. 2004 ൽ എസ്എസ്എ നിർമ്മിച്ചു നൽകിയ കെട്ടിടം നിലനിർത്തിയിട്ടുണ്ട്. 

വിദ്യാർഥികളിൽ ഭൂരിഭാഗം പേരും മത്സ്യത്തൊഴിലാളികളുടെ മക്കളാണ്. കെ വി സുമേഷ് എംഎൽഎയുടെ പരിശ്രമത്തിന്റെ ഫലമായാണ് കെട്ടിടം നിർമ്മിക്കാൻ പണം അനുവദിച്ചത്. 2500 സ്‌ക്വയർ ഫീറ്റിൽ നിർമ്മിക്കുന്ന ഇരുനില കെട്ടിടത്തിൽ മൂന്ന് ക്ലാസ് മുറികളും ഓഫീസ് മുറിയും ഉണ്ടാകും. തറയിൽ ടൈൽസ് പാകും. പിന്നീട് ഹൈ ടെക് ക്ലാസ് മുറികളാക്കാൻ സാധിക്കുന്ന തരത്തിലാണ് കെട്ടിടം രൂപകല്പന ചെയ്തിരിക്കുന്നത്. നാലു മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമെന്ന് തീരദേശ വികസന കോർപ്പറേഷൻ അസിസ്റ്റന്റ്

date