Skip to main content

കെ സ്‌കിൽ ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്തു

അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സമ്പൂർണ നൈപുണ്യ പരിശീലന പരിപാടിയുടെ ജില്ലാതല ക്യാമ്പയിൻ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ വാർഷിക ട്രെയിനിങ് കലണ്ടർ പ്രകാശനം ചെയ്ത് നിർവഹിച്ചു, അസാപ് കണ്ണൂർ ജില്ലാ പ്രോഗ്രാം മാനേജർ കൃഷ്ണൻ കോലിയോട്ട് പങ്കെടുത്തു.
പതിനഞ്ചിലധികം തൊഴിൽ മേഖലകളും നൂറിലധികം സ്‌കിൽ കോഴ്സുകളുമാണ് കെ സ്‌കില്ലിന്റെ ഭാഗമായി അസാപ് വഴി നൽകുന്നത്. വിദ്യാർഥികൾക്കും വർക്കിങ്ങ് പ്രൊഫഷനലുകൾക്കും ഓൺലൈൻ, ഓഫ്ലൈൻ ക്ലാസുകൾ ലഭിക്കും. വ്യവസായ കേന്ദ്രീകൃതമായി ഡിസൈൻ ചെയ്ത കോഴ്സുകൾ വിദ്യാർഥികൾക്ക് വിവിധ തൊഴിൽ മേഖലകളിലേക്ക് വാതിൽ തുറക്കുന്നു. വിദ്യാർഥികൾക്ക് പ്ലേസ്‌മെന്റ് സഹായവും അസാപ് നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9495999692, 9495999681, 9495999661
 

date