Skip to main content

വികലാംഗര്‍ക്കായുള്ള സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി..എസ് സെന്ററിന്റെയും, സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള വികലാംഗ പഠന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 40 ശതമാനമോ അതില്‍  കൂടുതലോ വൈകല്യമുള്ള എട്ടാം ക്ലാസ്സ് പാസായവര്‍ക്കായി  ഫ്‌ളോറല്‍ ഡക്കറേഷന്‍ ആന്‍ഡ് ബൊക്കെ മെയ്ക്കിങ്ങ് എന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സ് നടത്തപ്പെടുന്നു. പ്രവേശനം ലഭിക്കു-ന്നവര്‍ക്ക് യാത്രാബത്ത, ഭക്ഷണം എന്നിവയിലേക്ക് ഒരു നിശ്ചിത തുക അനുവദിക്കുന്നതാണ്.  
 പ്രവേശനം ആഗ്രഹിക്കുന്നവര്‍  വൈകല്യം തെളിയിക്കുന്നതുള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പ് സഹിതം മഞ്ചേരി കച്ചേരിപ്പടിയിലെ ഐ ജി  ബി ടി യില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ബി.എസ് കേന്ദ്രവുമായി നേരിട്ടോ, 0483 2764674 എന്ന നമ്പറിലോ  ബന്ധപ്പെടുക.

 

date