Skip to main content

കുടുംബശ്രീ സ്ത്രീശക്തി കലാജാഥ സമാപനം നാളെ (19)

സ്ത്രീപക്ഷ നവകേരളം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷന്റെ  നേതൃത്വത്തില്‍ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ സ്ത്രീധനത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിനുമെതിരെ സംഘടിപ്പിച്ചു വരുന്ന സ്ത്രീശക്തി കലാജാഥയുടെ സമാപനം നാളെ(19) വൈകുന്നേരം 4.30ന് കുന്നന്താനം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീദേവി സതീഷ് ബാബു അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ജില്ലയിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.  

 

വനിതാദിനത്തില്‍ പര്യടനം ആരംഭിച്ച 10 ദിവസം നീണ്ടുനില്‍ക്കുന്ന സ്ത്രീശക്തി കലാജാഥ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രധാന കേന്ദ്രങ്ങളില്‍ ദിവസവും നാലു വേദികളിലായി കുടുംബശ്രീ നവജ്യോതി രംഗശ്രീ സംഘം അവതരിപ്പിച്ചുവരുന്നു. എല്ലാ വേദികളിലും മികച്ച സ്വീകരണം കലാജാഥയ്ക്ക് ലഭിച്ചു.സ്ത്രീധനം, സ്ത്രീപീഡനം, സ്ത്രീശാക്തീകരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ചിട്ടപ്പെടുത്തിയ മൂന്നു നാടകങ്ങളും രണ്ട് സംഗീത ശില്പങ്ങളുമാണ് വേദികളില്‍ അവതരിപ്പിച്ചു വരുന്നത്.

date