Skip to main content

സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം; നാടന്‍പാട്ട് കലാജാഥക്കും  വികസന വീഡിയോ പ്രചരണത്തിനും തുടക്കമായി

സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള നാടന്‍പാട്ട് കലാജാഥക്കും
 വികസന വീഡിയോ പ്രചരണത്തിനും തുടക്കമായി. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കരിവെള്ളൂര്‍ ടൗണില്‍ കരിവെള്ളൂര്‍-പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ലേജു ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ പി ശ്യാമള, അംഗങ്ങളായ എ വി രമണി, പി ശ്രീവിദ്യ, പി വി കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, പി ഹരികുമാര്‍, എ ഷീജ, സെക്രട്ടറി പി വി സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു. 
പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്റില്‍ എത്തിയ കലാജാഥയില്‍ പയ്യന്നൂര്‍ നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ വി ബാലന്‍,  കൗണ്‍സലര്‍ കെ ബാലന്‍ എന്നിവര്‍ പങ്കെടുത്തു.
പിലാത്തറ ബസ്സ്റ്റാന്റിലെ പ്രചരണത്തിന് ശേഷം വൈകിട്ട് പഴയങ്ങാടി ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. വിവിധ ജനപ്രതിനിധികള്‍ കലാജാഥയ്ക്ക് ആശംസയുമായെത്തി. ഗ്രാമ്യ നിടുവാലൂര്‍ ട്രൂപ്പാണ് നാടന്‍പാട്ട് അവതരിപ്പിക്കുന്നത്.
മാര്‍ച്ച് 31, ഏപ്രില്‍ രണ്ട്, മൂന്ന് തീയ്യതികളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രചരണം നടക്കും. മാര്‍ച്ച് 31 വ്യാഴം ഉച്ചക്ക് 1.30ന് കണ്ണൂര്‍ കലക്ടറേറ്റ് പരിസരത്തു നിന്ന് ആരംഭിക്കും. ഉച്ചക്ക് 3.15 പാപ്പിനിശ്ശേരി പഞ്ചായത്ത് പരിസരം, വൈകിട്ട് 4.45 ബക്കളം എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം വൈകിട്ട് 6.15ന് തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും.
ഏപ്രില്‍ രണ്ട് ശനി ഉച്ചക്ക് രണ്ടു മണി ചൊക്ലി ടൗണില്‍ നിന്ന് ആരംഭിക്കും. ഉച്ചക്ക് 3.30 പിണറായി പഞ്ചായത്ത്, വൈകിട്ട് അഞ്ചു മണി എരഞ്ഞോളി എന്നിവിടങ്ങളില്‍ പ്രചരണം നടത്തിയ ശേഷം വൈകിട്ട് 6.30ന് കണ്ണൂര്‍ കെഎസ് ആര്‍ടിസി പരിസരത്ത് സമാപിക്കും. ഏപ്രില്‍ മൂന്ന് ഞായര്‍ കണ്ണൂര്‍ പോലീസ് മൈതാനത്തെ എക്‌സിബിഷന്‍ വേദിയില്‍ വൈകിട്ട് നാല് മണി മുതലാണ് നാടന്‍പാട്ട് അവതരണവും വീഡിയോ പ്രദര്‍ശനവും നടക്കുക.

date