Skip to main content

നവീകരിച്ച വെങ്ങര - മൂലക്കീല്‍ക്കടവ് റോഡ് ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും

മെക്കാഡം ടാറിംഗ് ചെയ്ത് നവീകരിച്ച വെങ്ങര - മൂലക്കീല്‍ക്കടവ് റോഡിന്റെ ഉദ്ഘാടനം മാര്‍ച്ച് 31 വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക്  മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മൂലക്കീല്‍ കടവില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ എം വിജിന്‍ എംഎല്‍എ ശിലാഫലകം അനാഛാദനം ചെയ്യും.
വെങ്ങര ഗേറ്റ് മുതല്‍ മൂലക്കീല്‍ കടവ് വരെ 3 കിലോമീറ്റര്‍ റോഡ് 5.5 മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിംഗ് ചെയ്ത് അഭിവൃദ്ധിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ 1.89 കോടി രൂപയാണ് അനുവദിച്ചത്. താഴ്ന്ന പ്രദേശങ്ങള്‍ ഉയര്‍ത്തിയും, ഡ്രൈനേജുകള്‍ നിര്‍മ്മിച്ചും ആവശ്യമായ റോഡ് സുരക്ഷാ അടയാളങ്ങളും സ്ഥാപിച്ചാണ് റോഡ് നവീകരിച്ചത്.

date