Skip to main content

ഫോട്ടോവണ്ടിക്ക് പത്തനംതിട്ടയിലും തിരുവല്ലയിലും സ്വീകരണം

കേരളാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന കേരളാ ഒളിമ്പിക് ഗെയിംസിനു മുന്നോടിയായി കേരള മീഡിയ അക്കാദമി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ എന്നിവയുടെ സംയുക്ത  നേതൃത്വത്തില്‍ പര്യടനം നടത്തുന്ന ഫോട്ടോ വണ്ടിക്ക് പത്തനംതിട്ടയിലും തിരുവല്ലയിലും സ്വീകരണം നല്കും. കായിക കേരളത്തിന്റെ ചരിത്രം പറയുന്ന ചിത്രങ്ങളാകും ഫോട്ടോ വണ്ടിയില്‍ ക്രമീകരിക്കുക. പത്തനംതിട്ട പ്രസ് ക്ലബില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു.

 

പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ. പ്രകാശ്ബാബു, പ്രസ്‌ക്ലബ് സെക്രട്ടറി ബിജു കുര്യന്‍, ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ആര്‍. പ്രസന്നകുമാര്‍, അസോസിയേഷന്‍ വൈസ് പ്രസിഡന്റ് തോമസ് മാത്യു, സി.ഡി. ജയന്‍ എന്നിവര്‍ പങ്കെടുത്തു.

 

പരിപാടിയുടെ വിപുലമായ നടത്തിപ്പിനായി പ്രസ് ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം രക്ഷാധികാരിയായ സമിതിയെയും തെരഞ്ഞെടുത്തു. ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.പ്രകാശ് ബാബു (ചെയര്‍മാന്‍), പ്രസ്‌ക്ലബ് സെക്രട്ടറി ബിജു കുര്യന്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ (ജനറല്‍ കണ്‍വീനര്‍), ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ആര്‍.പ്രസന്നകുമാര്‍ (കണ്‍വീനര്‍) എന്നിവരുള്‍പ്പെടുന്ന സംഘാടകസമിതി രൂപീകരിച്ചു. പ്രാദേശിക സംഘാടകസമിതി യോഗം ഏപ്രില്‍ ഒന്‍പതിന് വൈകുന്നേരം നാലിന് തിരുവല്ലയില്‍ ചേരും.

date