Post Category
കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍ നിയമനം
ഫിഷറീസ് വകുപ്പ് ജില്ലയില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പാക്കി വരുന്ന സോഷ്യല്‍ മൊബിലൈസേഷന്‍ പദ്ധതിയില്‍ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍മാരെ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രതിമാസം 6,000 രൂപ ഓണറേറിയം ലഭിക്കും. അംഗീകൃത സര്‍വകാലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള ബിരുദമുള്ള മത്സ്യത്തൊഴിലാളി ആശ്രിതരായിരിക്കണം. ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ ഫോട്ടോ പതിച്ച അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 16 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ മാപ്പിള ബേ ഫിഷ്റീസ് കോംപ്ലക്സിലുളള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0497 2731081.
date
- Log in to post comments