Skip to main content

ഞങ്ങളും  കൃഷിയിലേക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പെരിങ്ങര പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് മാത്തന്‍ ജോസഫ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും കൃഷി ഓഫീസര്‍ കണ്‍വീനറുമായി പഞ്ചായത്ത് തല സമിതിയും രൂപീകരിച്ചു.
വൈസ് പ്രസിഡന്റ്, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍, ബ്ലോക്ക്/പഞ്ചായത്ത് മെമ്പര്‍മാര്‍, തിരഞ്ഞെടുത്ത നാല് വാര്‍ഡ് മെമ്പര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്‌സന്‍, മൂന്ന് പൊതു പ്രവര്‍ത്തകര്‍ (നോമിനേഷന്‍), മൃഗ സംരക്ഷണ ഓഫീസര്‍, എംജിഎന്‍ആര്‍ഇജിഎസ് ഉദ്യോഗസ്ഥന്‍, പഞ്ചായത്തിലെ രണ്ട് മാസ്റ്റര്‍ കര്‍ഷകര്‍, വില്ലേജ് ഓഫീസര്‍, പിഎഒ നോമിനേറ്റ് ചെയ്യുന്ന മൂന്ന് കര്‍ഷക പ്രതിനിധികള്‍, എംഎല്‍എയുടെ പ്രതിനിധി തുടങ്ങിയവരാണ് അംഗങ്ങള്‍.
 

date