Skip to main content

വനിതാ ഹോം ഗാര്‍ഡ് നിയമനം

പത്തനംതിട്ട ജില്ലയില്‍ പോലീസ്/ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പുകളിലെ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന  ഹോംഗാര്‍ഡ്സ് വിഭാഗത്തില്‍ നിലവിലുളളതും  ഭാവിയില്‍ പ്രതീക്ഷിക്കപ്പെടുന്നതുമായ  ഒഴിവുകളിലേക്ക് യോഗ്യരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത : ആര്‍മി /നേവി/എയര്‍ഫോഴ്സ് /ബി.എസ്.എഫ്/ സി.ആര്‍.പി.എഫ്/ സി.ഐ.എസ്.എഫ്/  എന്‍.എസ്.ജി /എസ് എസ് ബി / ആസാം റൈഫിള്‍സ് എന്നീ അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്, എക്സൈസ്,  ഫോറസ്റ്റ്, ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ച വനിതാ സേനാംഗം ആയിരിക്കണം.

 

യോഗ്യത : എസ്.എസ്.എല്‍.സി /തത്തുല്യ യോഗ്യത . പ്രായം : 35-58, ദിവസ വേതനം  780/ രൂപ. അവസാന തീയതി മെയ് 13. അപേക്ഷാ ഫോം ഫയര്‍ ആന്റ് റെസ്‌ക്യൂ പത്തനംതിട്ട ജില്ലാ ഓഫീസില്‍ നിന്നും  ലഭിക്കും. കായിക ക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തില്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കും.  ഫോണ്‍ : 9497920097, 9497920112.

date