തളിപ്പറമ്പ് ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം നടത്തി
ക്ഷീരവികസന വകുപ്പിന്റേയും തളിപ്പറമ്പ് ബ്ലോക്കിലെ ക്ഷീര സഹകരണ സംഘങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ ബ്ലോക്ക് തല ക്ഷീര കര്‍ഷക സംഗമം നടന്നു. കരിമ്പം ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തില്‍ നടന്ന പരിപാടി വനം-ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്തു. ജയിംസ് മാത്യു എം.എല്‍.എ അധ്യക്ഷനായിരുന്നു.
കണ്ണൂര്‍ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെയിന്‍ ജോര്‍ജ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ആപ്‌കോസ് സംഘമായ പറവൂര്‍ ക്ഷീരസംഘം ഭാരവാഹികളെയും ഏറ്റവും കൂടുതല്‍ പാല്‍ അളന്ന പരമ്പരാഗത സംഘമായ ബക്കളം സംഘം ഭാരവാഹികളെയും മന്ത്രി ആദരിച്ചു. ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ക്ഷീര കര്‍ഷകന്‍ സുബൈറിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി. ലത ആദരിച്ചു.
ബ്ലോക്കിലെ വിവിധ ക്ഷീര സംഘങ്ങളില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകരെ കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.വി. നാരയണനും, ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ. രത്‌നകുമാരിയും, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. രാജേഷും, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മൈമൂനത്തും, പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനക്കീല്‍ ചന്ദ്രനും ആദരിച്ചു. കന്നുകാലി പ്രദര്‍ശന വിജയികള്‍ക്കുള്ള സമ്മാനദാനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പി ഗോവിന്ദന്‍ വിതരണം ചെയ്തു.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ജീജ. സി, ചിത്രലേഖ, ജോസ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. ലളിത, വി.എ റഹീം, കുറുമാത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷീബ. പി, പി. ലക്ഷ്മണന്‍, വി.വി കണ്ണന്‍, കുറുമാത്തൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ. കൃഷ്ണന്‍, കണ്ണൂര്‍ മില്‍മ പി ആന്‍ഡ് ഐ മാനേജര്‍ ബിജു സ്‌കറിയ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ എം. സുരേശന്‍, കുറുമാത്തൂര്‍ വെറ്റിനറി സര്‍ജന്‍ അനുമോള്‍ ജോസഫ്, കുറുമാത്തൂര്‍ എസ്.സി.ബി പ്രസിഡന്റ് പ്രേമരാജന്‍ മാസ്റ്റര്‍, കരിമ്പം ഗവ. ഫാം സൂപ്രണ്ട് ജീവന്‍രാജ്, കാവുങ്കല്‍ ക്ഷീരസഹകരണ സംഘം പ്രസിഡന്റ് വി.വി ചന്ദ്രന്‍, പന്നിയൂര്‍ ക്ഷീരസഹകരണ സംഘം പ്രസിഡന്റ് ടി. ജനാര്‍ദ്ദനന്‍, ബക്കളം ക്ഷീരസഹകരണ സംഘം സെക്രട്ടറി പി. വിജയന്‍, പി.കെ കുഞ്ഞിരാമന്‍, എ.കെ ഭാസ്‌കരന്‍, ആലിക്കുഞ്ഞി പന്നിയൂര്‍, എ. പ്രേമന്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments