Skip to main content

ബാലമിത്ര പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ 

കുഷ്ഠരോഗ ലക്ഷണമുളള കുട്ടികളെ പ്രാരംഭത്തിലേ കണ്ടുപിടിച്ച് ചികിത്സയ്ക്ക് വിധേയമാക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന ബാലമിത്ര പദ്ധതിയുടെ  സംസ്ഥാനതല ഉദ്ഘാടനം നാരങ്ങാനം 22-ാം നമ്പര്‍ അങ്കണവാടിയില്‍ നടക്കും. നാളെ രാവിലെ ഒന്‍പതിന് ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്യും.

 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യ അതിഥി ആയിരിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ.വി.ആര്‍. രാജു, ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

 

കുട്ടികളിലെ കുഷ്ഠരോഗം പ്രാരംഭത്തിലേ കണ്ടുപിടിച്ച് ചികിത്സ ഉറപ്പാക്കുക എന്നുളളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും സ്‌കൂള്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കുക, രോഗബാധ സംശയിക്കുന്ന കുട്ടികളുടെ ലിസ്റ്റ് തയാറാക്കി ആരോഗ്യ പ്രവര്‍ത്തകരെ ഏല്‍പ്പിക്കുക, രോഗനിര്‍ണയവും, തുടര്‍ ചികിത്സയും ഉറപ്പു വരുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും, ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കുമെന്നും ഡിഎംഒ അറിയിച്ചു.

date