Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 29-04-2022

അപേക്ഷ ക്ഷണിച്ചു

 

കണ്ണൂർ ഗവ.ഐടിഐയും ഐഎംസിയും സംയുക്തമായി നടത്തുന്ന ഇലക്ട്രിക്കൽ കാഡ്, മെക്കാനിക്കൽ കാഡ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ ഇലക്ട്രിക്കൽ ഐടിഐ, ഡിപ്ലോമ, ബിടെക് കഴിഞ്ഞ വിദ്യാർഥികൾക്ക് റെഗുലർ ബാച്ചിലേക്കും ഞായറാഴ്ച ബാച്ചിലേക്കും അപേക്ഷിക്കാം. ഫോൺ: 9447311257.

 

 

അപേക്ഷ ക്ഷണിച്ചു

 

കണ്ണൂർ ഗവ ഐടിഐയും ഐഎംസിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സിന്റെ ഭാഗമായി ഓട്ടോ കാഡ്, 3ഡിഎസ്മാക്സ്, വി റേ, റെവിറ്റ്, ഫോട്ടോഷോപ്പ്, സകെച്ച് അപ് എന്നീ സോഫ്റ്റ്വെയറുകളിലും പരിശീലനം നൽകും. എസ്എസ്എൽസി, ഐടിഐ, ഡിപ്ലോമ, ബിടെക് കഴിഞ്ഞ വിദ്യാർഥികൾക്ക് റെഗുലർ ബാച്ചിലേക്കും ഞായറാഴച ബാച്ചിലേക്കും അപേക്ഷിക്കാം. ഫോൺ: 9447311257.

 

 

സികെ ശേഖരൻ മാസ്റ്റർ സ്മാരക പുരസ്‌കാരത്തിന്

അപേക്ഷ ക്ഷണിച്ചു

 

അര നുറ്റാണ്ടിലേറെക്കാലം അന്നുർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിന്റെ സാരഥിയും അധ്യാപക അവാർഡ് ജേതാവുമായിരുന്ന സി കെ ശേഖരൻ മാസ്റ്ററുടെ പേരിൽ ജില്ലാ ലൈബ്രറി കൗൺസിൽ മുഖേന ഗ്രന്ഥാലയം ഏർപ്പെടുത്തിയ 2022ലെ സി കെ ശേഖരൻ മാസ്റ്റർ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകന് വർഷം തോറും നൽകുന്നതാണ് പുരസ്‌കാരം.10,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരമായി നൽകുക. വിശദമായ ബയോഡാറ്റയും ഗ്രന്ഥശാലാ പ്രവർത്തനത്തിന്റെ വിശദാംശങ്ങളും ചേർത്ത അപേക്ഷ ബന്ധപ്പെട്ട ഗ്രന്ഥശാലകൾ മുഖേന കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ, സിവിൽ സ്റ്റേഷൻ (പി ഒ), കണ്ണൂർ 2 എന്ന വിലാസത്തിൽ മെയ് 13 നകം ലഭിക്കണം.

 

വൈദ്യുതി മുടങ്ങും

 

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ കടന്നപ്പള്ളി ആൽ, കടന്നപ്പള്ളി സ്‌കൂൾ, അരീച്ചാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ 30 ശനി രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷനിലെ തോപ്പിലായി, നെല്ലിക്കുന്നു ബ്രാഞ്ച് ലൈൻ, ആകാശ് വുഡ്, ഗുഡ് വുഡ്, കുളത്തൂർ, കുളത്തൂർ ടെംപിൾ എന്നിവിടങ്ങളിൽ ഏപ്രിൽ 30 ശനി രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചാലോട്  ഇലക്ട്രിക്കൽ സെക്ഷനിലെ  ആയിപ്പുഴ മരമിൽ, ആയിപ്പുഴ ജംഗ്ഷൻ,  കൂരരി,  പാലം മുക്ക്, കളാമ്പറ,  കളാമ്പറ പളളി,  പാണലട്, തുമ്പോൽ, ആയിപ്പുഴ ഐഡിയ ടവർ  എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഏപ്രിൽ 30 ശനി രാവിലെ എട്ട് മണി മുതൽ  വൈകിട്ട്  2.30 വരെ വൈദ്യുതി മുടങ്ങും.

 

 

ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവ്

 

എറണാകുളം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ എ വി ടി എസ് ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക ഒഴിവ്. ഈഴവ മുൻഗണനാ (ഇവരുടെ അഭാവത്തിൽ മറ്റു വിഭാഗക്കാരെയും പരിഗണിക്കും) വിഭാഗക്കാർക്കാണ് അർഹത. യോഗ്യത: ടൂൾ ആന്റ് ഡൈ മേക്കിങ്ങിൽ എൻ സി വി ടി സർട്ടിഫിക്കറ്റും ഏഴ് വർഷത്തെ പ്രവൃത്തി പരിചയവും/ മെക്കാനിക്കൽ അല്ലെങ്കിൽ  ടൂൾ ആന്റ് ഡൈയിൽ ഡിപ്ലോമയും  അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും/ എഞ്ചിനീയറിംഗിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. പ്രായം 18 മുതൽ 41 വയസ് വരെ (നിയമാനുസൃത ഇളവ് ബാധകം) നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 7ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 04842312944

 

ലേലം ചെയ്യും

 

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി  ജപ്തി ചെയ്ത തലശ്ശേരി താലൂക്ക് മാങ്ങാട്ടിടം അംശം കുറുമ്പക്കൽ ദേശത്ത് റി.സ 57/6ബി-യിൽപ്പെട്ട 0.0162 ഹെക്ടർ വസ്തുവും അതിൽപെട്ട സകല സാധനങ്ങളും ജൂൺ ആറിന് രാവിലെ 11 മണിക്ക് മാങ്ങാട്ടുപറമ്പ് വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ തലശ്ശേരി ആർ ആർ ഓഫീസിൽ ലഭിക്കും.  ഫോൺ: 0490 2322090.

date