സംരംഭകത്വ വികസന പരിശീലനപരിപാടി
സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ സംരംഭകര്‍ക്കും വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കെ.ഐ.ഇ.ഡി), 10 ദിവസത്തെ സംരംഭകത്വ വികസനപരിശീലന പരിപാടി (ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം ) സംഘടിപ്പിക്കും. മെയ് 18 മുതല്‍ മെയ് 28 വരെ എറണാകുളം ജില്ലയില്‍ കളമശേരിയിലുള്ള കെ.ഐ.ഇ.ഡി ക്യാമ്പസില്‍ പരിശീലനം നടക്കും. വിവിധ വ്യവസായ വിദഗ്ധര്‍ നയിക്കുന്ന സെഷനുകളില്‍ ഐസ്ബ്രേക്കിംഗ്, പ്രൊജക്റ്റ് റിപ്പോര്‍ട്ട്, ഐഡിയ ജനറേഷന്, ജി. എസ്. റ്റി, മാര്‍ക്കറ്റ് റിസര്‍ച്ച്, വ്യവസായ വകുപ്പിന്റെ വിവിധ സ്കീംസ്, ബ്രാന്‍ഡിംഗ്, കെഎസ്ഡബ്ല്യൂഐഎഫ്ടി തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കോഴ്സ്ഫീ, സെര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം ഉള്‍പ്പെടെ 5,900 രൂപ(ജിഎസ്ടി ഉള്‍പ്പടെ)ആണ് 10 ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവര്‍ കെ.ഐ.ഇ.ഡി), വെബ്സൈറ്റായ www.kied.info-ല്‍ ഓണ്‍ലൈനായി മെയ്13 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക-0484 2532890 / 2550322/7012376994/ 9605542061.
- Log in to post comments