Skip to main content

ഓപ്പറേഷന്‍  മത്സ്യ; ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി

ഓപ്പറേഷന്‍  മത്സ്യയുമായി ബന്ധപ്പെട്ട് പത്തനംതിട്ട  ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗം  111 മീന്‍ കടകളില്‍ പരിശോധനകള്‍ നടത്തുകയും 22 സര്‍വെയലന്‍സ് സാമ്പിളുകള്‍ പരിശോധനയ്ക്കായി  തിരുവനന്തപുരം ഗവ. അനലറ്റിക്കല്‍  ലാബിലേക്ക് അയച്ചു.  പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട മീന്‍ മാര്‍ക്കറ്റുകളായ  കുമ്പഴ, കടയ്ക്കാട്, തിരുവല്ല എന്നിവിടങ്ങളിലും  മീന്‍ കടകളിലുമായി 23 മീനുകളില്‍  ഫോര്‍മാലിന്‍, അമോണിയ കിറ്റ് പരിശോധന നടത്തി.

 

കിറ്റ് പരിശോധനയില്‍ ഫോര്‍മാലിന്‍, അമോണിയ എന്നിവയുടെ സാന്നിധ്യം  കണ്ടെത്തിയില്ല. മറയൂര്‍ ശര്‍ക്കരയുടെ പരിശോധനയുമായി ബന്ധപ്പെട്ട് ജില്ലയില്‍ 20 ഇടങ്ങളില്‍ പരിശോധന നടത്തി. 8 സര്‍വെയലന്‍സ്  സാമ്പിളുകള്‍ പരിശോധനയ്ക്കായി   തിരുവനന്തപുരം ഗവ. അനലറ്റിക്കല്‍  ലാബിലേക്ക് അയച്ചു. ഷവര്‍മ പരിശോധനയുമായി ബന്ധപ്പെട്ട്  ജില്ലയില്‍ 48 സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും 16 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 10 കിലോ ഇറച്ചി നശിപ്പിച്ചു.

date