Skip to main content

ജനകീയ മത്സ്യകൃഷി:  മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

    ജനകീയ മത്സ്യകൃഷി പദ്ധതിയുടെ കീഴില്‍ വരുന്ന സാമൂഹ്യ മത്സ്യകൃഷി പദ്ധതിയുടെ ഉദ്ഘാടനം പൂതാടി ഗ്രാമപഞ്ചായത്തിലെ വരദൂര്‍ പുഴയില്‍ 50,000 മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് പൂതാടി ഗ്രാമപഞ്ചായത്ത്  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ്ജ് പുല്‍പ്പാറ നിര്‍വ്വഹിച്ചു. ചടങ്ങില്‍  വാര്‍ഡ് മെമ്പര്‍ മിനി ശശി അധ്യക്ഷത വഹിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എം ചിത്ര, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ അനു.വി. മത്തായി, കോര്‍ഡിനേറ്റര്‍ സി. മനോജ് എന്നിവര്‍ പ്രസംഗിച്ചു. ഫിഷറീസ് വകുപ്പ് പൂക്കോട് മത്സ്യവിത്തുല്പാദന കേന്ദ്രത്തില്‍ ഉല്പാദിപ്പിച്ച സൈപ്രിനസ് രോഹു ഇനത്തില്‍പ്പെട്ട മത്സ്യകുഞ്ഞുങ്ങളെയാണ് പുഴയില്‍ നിക്ഷേപിച്ചത്.
 

date