Skip to main content

ഗസല്‍ സന്ധ്യയും ഇന്ത്യന്‍ ഗ്രാമോത്സവും നാളെ

ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന നഗരിയിലെ കലാവേദിയെ ഇന്ന് ഗസല്‍ സന്ധ്യയും ഇന്ത്യന്‍ ഗ്രാമോത്സവും സമ്പുഷ്ഠമാക്കും. വൈകിട്ട് അഞ്ചിനാണ് അജിത് വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഗസല്‍ സന്ധ്യ ആരംഭിക്കുന്നത്. ഇന്ത്യന്‍ ഗ്രാമോത്സവത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള തനത് നൃത്തരൂപങ്ങളാണ് വേദിയിലെത്തുന്നത്. ഭാരത് ഭവന്‍ അവതരിപ്പിക്കുന്ന ഈ നൃത്തപരിപാടി ആസ്വാദകര്‍ക്ക് തികച്ചും നവീനമായ അനുഭവം പ്രദാനം ചെയ്യും.

date