Post Category
പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വികസന വകുപ്പിന്റെ കീഴില്‍ പരപ്പ ബ്ലോക്ക് പരിധിയിലെ രാജപുരത്ത് പ്രവര്‍ത്തിച്ചു വരുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2022 -2023 വര്‍ഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ താമസം, ഭക്ഷണം, യൂണിഫോം, പോക്കറ്റ് മണി എന്നിവ ലഭിക്കും. പട്ടികജാതി, പട്ടികവര്‍ഗ, ജനറല്‍ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനത്തിന് അര്‍ഹത . അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറത്തില്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ,് പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള കോഴ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മെയ് 25 നകം പരപ്പ ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസില്‍ എത്തിക്കണം
date
- Log in to post comments