Skip to main content

കാലാവസ്ഥ മാറ്റം പുതിയ ആവാസ വ്യവസ്ഥ സൃഷ്ടിക്കും: ജോണ്‍ റിച്ചാര്‍ഡ് തോമസ്

കാലാവസ്ഥ മാറ്റം പുതിയ ആവാസ വ്യവസ്ഥ സൃഷ്ടിക്കുമെന്ന് ദുരന്താഘാത വിശകലന വിദഗ്ദന്‍ ജോണ്‍ റിച്ചാര്‍ഡ് തോമസ്. എന്റെ കേരളം പ്രദര്‍ശന വിണപണന മേള വേദിയില്‍ നടന്ന കാലാവസ്ഥ മാറ്റവും വെല്ലുവിളികളും സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ വ്യതിയാനം മൂലം നമ്മള്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ നമ്മള്‍ എങ്ങനെ സജ്ജരാകണമെന്നും കാര്‍ബണ്‍ ഫൂട്ട് പ്രിന്റ് കുറക്കുന്നത് മൂലം നമ്മള്‍ക്കും കാലാവസ്ഥ മാറ്റത്തിന്റെ തോത് നിയന്ത്രിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

 

ഉഷ്ണമേഖലയില്‍ സ്ഥിതി ചെയ്യുന്ന ജനസാന്ദ്രതയേറിയ കേരളം പോലുള്ള മേഖലയില്‍ കാലാവസ്ഥ വ്യതിയാനം നേരിടാന്‍ സജരായില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ കൂടുതല്‍ മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കും. ചൂട് കൂടുന്നത് വഴി കുടുതല്‍ ഊര്‍ജോപയോഗത്തിലേക്ക് പ്രകൃതിയെ തള്ളിവിടുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ റ്റി.ജി. ഗോപകുമാര്‍, ഡി.സി. വോളണ്ടിയേഴ്‌സായ സിയാദ്, മേഘ സുനില്‍ എന്നിവരും ആശയങ്ങള്‍ പങ്കു വെച്ചു.

date