Skip to main content

ഉപതെരഞ്ഞെടുപ്പ് ഫലം

ജില്ലയിലെ അഞ്ചു വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കക്കാട് (വാര്‍ഡ് 10), പയ്യന്നൂര്‍ നഗരസഭയിലെ മുതിയലം (ഒമ്പത്), കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പുല്ലാഞ്ഞിയോട് (ഏഴ്), മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ തെക്കേ കുന്നുംപുറം (ആറ്), മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ നീര്‍വേലി (അഞ്ച്)  എന്നിവിടങ്ങളിലെ ഫലപ്രഖ്യാപനമാണ് നടന്നത്.  
കക്കാട് വാര്‍ഡില്‍ പി കൗലത്ത് (ഐ യു എം എല്‍) 1516 വോട്ട് നേടി വിജയിച്ചു. വോട്ട് നില ആകെ പോള്‍ ചെയ്തത് - 2560, കെ പി ശംനത്ത് - 961, വി കെ ഷംന - 3, എം വി ഹരിപ്രിയ - 80.
മുതിയലം വാര്‍ഡില്‍ പി ലത (സി പി ഐ എം) 930 വോട്ട് നേടി വിജയിച്ചു.  ആകെ പോള്‍ ചെയ്തത് - 1118, എ ഉഷ - 102, പി ലിഷ - 86.
പുല്ലാഞ്ഞിയോട് വാര്‍ഡില്‍ വി രമ്യ (സി പി ഐ എം) 799 വോട്ട് നേടി വിജയിച്ചു.  ആകെ പോള്‍ ചെയ്തത് - 1040, മൂലയില്‍ ബേബി - 154, എം ശീതള - 87.
തെക്കേ കുന്നുംപുറം വാര്‍ഡില്‍ രമണി ടീച്ചര്‍ (സി പി ഐ എം) 457 വോട്ട് നേടി വിജയിച്ചു.  ആകെ പോള്‍ ചെയ്തത് - 913, പി പി ബിന്ദു - 420, സി രൂപ - 36.
നീര്‍വേലി വാര്‍ഡില്‍ ഷിജു ഒറോക്കണ്ടി (ബി ജെ പി) 615 വോട്ട് നേടി വിജയിച്ചു.  ആകെ പോള്‍ ചെയ്തത് - 1944, ആശിര്‍ നന്നോറ - 596, എം പി മമ്മൂട്ടി - 525, കെ കെ മമ്മൂട്ടി - 3, ഷിജു വെള്ളോത്ത് - 2, കെ സിജു - 2, കേളോത്ത് സുരേഷ് കുമാര്‍ - 201

date