Skip to main content

ശില്പശാല നടത്തി

 

സംരംഭക വർഷാചരണത്തിന്റെ ഭാഗമായി കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് സംരംഭകത്വ ശില്പശാല നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.കെ. റീത്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ വി. വിജിലേഷ് അധ്യക്ഷനായി. പുതിയ സംരംഭകരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

പഞ്ചായത്ത്‌ ഹാളിൽ നടന്ന പരിപാടിയിൽ കുന്നുമ്മൽ ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ സിജിത്ത്, പഞ്ചായത്ത്‌ സെക്രട്ടറി വി.പി. രാജീവൻ, പഞ്ചായത്ത്‌ എം.എസ്.എം.ഇ ഫെസിലിറ്റേറ്റർ വിപിൻരാജ് തുടങ്ങിയവർ പങ്കെടുത്തു.

date