Post Category
മാനേജിംഗ് ഡയറക്ടർ ഡെപ്യൂട്ടേഷൻ
സർക്കാർ പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാർമസി ലിമിറ്റഡിൽ (HOMCO) മാനേജിംഗ് ഡയറക്ടർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് സർക്കാർ നിയമന അധികാരിയായ തസ്തികയിൽ ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷകൾ ജൂൺ ഒന്നിന് മുമ്പ് ഡയറക്ടർ, ഹോമിയോപ്പതി ഡയറക്ടറാഫീസ്, ഈസ്റ്റ് ഫോർട്ട്, ഫോർട്ട് പി.ഒ., തിരുവനന്തപുരം - 695 023 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2470342. ഇ-മെയിൽ: directorhomoeo@kerala.gov.in.
പി.എൻ.എക്സ്. 2116/2022
date
- Log in to post comments