Skip to main content

കര്‍ഷകരുടെ ശ്രദ്ധയ്ക്ക്

പിഎം കിസാന്‍ പദ്ധതി ഗുണഭോക്താക്കളായിട്ടുള്ള കര്‍ഷകര്‍ അവരുടെ ഭൂമി സംബന്ധമായ വിവരങ്ങള്‍ എഐഎംഎസ് പോര്‍ട്ടലില്‍ വ്യക്തിഗതമായി ചേര്‍ക്കണം. വസ്തുവിന്റെ കരം അടച്ച രസീത്, ആധാറിന്റെ കോപ്പി, മൊബൈല്‍ ഫോണ്‍ എന്നിവയുമായി അടുത്തുള്ള അക്ഷയ കേന്ദ്രം/ സിഎസ് സികള്‍ വഴി മേയ് 27ന് അകം വിവരങ്ങള്‍ ചേര്‍ക്കണം. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ആനുകൂല്യങ്ങള്‍ തുടര്‍ന്നു ലഭിക്കുന്നതിന് ഇത് അനിവാര്യമാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു

date