Skip to main content

മെഡിക്കല്‍ ലാബ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പുതിയ ലാബ് കെ ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആശുപത്രിയില്‍ ഡയാലിസിസ് സെന്ററും ട്രോമകെയര്‍ യൂണിറ്റും ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചതായി എം.എല്‍.എ പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ കെ സത്യന്‍ അധ്യക്ഷത വഹിച്ചു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ സഹായങ്ങള്‍ ആശുപത്രിക്ക് ലഭിച്ചതായും കൊയിലാണ്ടി താലൂക്ക് ആശുപത്രി കേരളത്തിലെ മികച്ച ആശുപത്രിയാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത് നഗരസഭ ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.
 നഗരസഭ വൈസ്‌ചെയര്‍പേഴ്‌സണ്‍ വി.കെ പത്മിനി, ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വി. സുന്ദരന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ സി.കെ സെലീന, വി.പി ഇബ്രാഹിംകുട്ടി, എം. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. കെ.എം സച്ചിന്‍ ബാബു സ്വാഗതവും ആര്‍.എം.ഒ അബ്ദുള്‍ അസീസ് നന്ദിയും പറഞ്ഞു.

date