Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 24-05-2022

കൗൺസിലർ നിയമനം

 

ജില്ലയിൽ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുളള പട്ടുവം ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെയും പ്രീമെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർഥികൾക്ക് കൗൺസലിംഗ് നൽകുന്നതിന് കരാർ അടിസ്ഥാനത്തിൽ കൗൺസിലർ നിയമനം നടത്തുന്നു. എം എ സൈക്കോളജി/എം എസ് ഡബ്ല്യൂ(സ്റ്റുഡന്റ് കൗൺസിലിംഗ് പരിശീലനം നേടിയവരായിരിക്കണം) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എം എസ് സി സൈക്കോളജിയിൽ കേരളത്തിന് പുറത്തുള്ള സർവ്വകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാക് ഇൻ ഇന്റർവ്യൂ ജൂൺ രണ്ടിന് രാവിലെ 11 മണിക്ക് കണ്ണൂർ സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഐ ടി ഡി പി ഓഫീസിൽ നടക്കും. പ്രായപരിധി 25 നും 45 നും മധ്യേ. താൽപര്യുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0497 2700357.

 

ഭരണാനുമതി നൽകി

 

അഴീക്കോട് എംഎൽഎ യുടെ 2020-21 വർഷത്തെ പ്രത്യേക വികസന നിധിയിലുൾപ്പെടുത്തി 4.95 ലക്ഷം രൂപ വിനിയോഗിച്ച് കണ്ണൂർ കോർപ്പറേഷൻ കുഞ്ഞിപ്പള്ളി പട്ടേൽ പറമ്പ് മുതൽ ഇൻഡോർ ഷട്ടിൽ കോർട്ട് ഭാഗത്തേക്ക് സോളിംഗ് ആൻഡ് ടാറിംഗ് പ്രവൃത്തി ചെയ്യുന്നതിനും നാല് ലക്ഷം രൂപ വിനിയോഗിച്ച് കോർപ്പറേഷൻ ഡിവിഷൻ 12 കക്കാട് നോർത്ത്, കെ എൻ അസീസ് വീട് മുതൽ അസ്മ വീട് ഭാഗത്തേക്ക് റോഡ് ഇന്റർലോക്ക് നിർമ്മാണ പ്രവൃത്തി ചെയ്യുന്നതിനും ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

 

ഇലക്ട്രീഷ്യൻ-കം പ്ലംബർ നിയമനം

 

മാങ്ങാട്ട്പറമ്പ് ഇ കെ എൻ എം ഗവ.സ്ത്രീകളുടെയും കുട്ടികളുടയും ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഇലക്ട്രീഷ്യൻകം പ്ലംബറെ നിയമിക്കുന്നു. യോഗ്യത: എസ്എസ്എൽസി വിത്ത് ഐടിഐ ഇലക്ട്രീഷ്യൻ ട്രേഡ്/ഐടിഐ(വയർമാൻ ട്രേഡ്)/കെജിസിഇ (ഇലക്ട്രിക്കൽ), ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമുള്ള പ്ലംബേഴ്സ് ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും തത്തുല്ല്യ യോഗ്യത. പ്രായപരിധി 21 നു 50 നും ഇടയിൽ. അപേക്ഷാഫോറം  ഈ ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 31 ന് വൈകിട്ട് നാല് മണി വരെ. ഫോൺ: 0497 2784650.

 

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

 

മെയ് 25 വരെ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60  കിലോമീറ്റർ വേഗത്തിലും ശക്തമായ കാറ്റിനും  മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിൽ ഏർപ്പെടാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

25 വരെ തെക്ക് കിഴക്കൻ അറബിക്കടൽ, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന  തെക്ക് തമിഴ്‌നാട് തീരത്തും, കന്യാകുമാരി തീരത്തും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ  എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിലും ചിലയവസരങ്ങളിൽ മണിക്കൂറിൽ 60  കിലോമീറ്റർ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഈ പറഞ്ഞ പ്രദേശങ്ങളിലും തീയ്യതികളിലും മത്സ്യബന്ധനത്തിന് പോകരുത്.

 

താൽക്കാലിക നിയമനം

 

എൽ ബി എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ കണ്ണൂർ മേഖലാ കേന്ദ്രത്തിൽ വിവിധ കമ്പ്യൂട്ടർ കോഴ്സുകൾക്ക് ക്ലാസ് എടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിടെക് കമ്പ്യൂട്ടർ സയൻസ്/എം സി എ/എം എസ് സി കമ്പ്യൂട്ടർ സയൻസ്, അധ്യാപനത്തിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം. താൽപര്യമുള്ളവർ മെയ് 27ന് രാവിലെ 11 മണിക്ക് കണ്ണൂർ മേഖലാ കേന്ദ്രത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം ഹാജരാകണം. ഫോൺ: 0497 2702812.

 

സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിലെ വിവിധ വകുപ്പുകളിൽ എൽഡി ക്ലർക്ക് (207/2019) തസ്തികയിൽ പി എസ് സി നടത്തിയ എഴുത്തു പരീക്ഷയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ്സി ഓഫീസർ അറിയിച്ചു.

 

ഗസ്റ്റ് ലക്ചറർ നിയമനം

 

ചൊക്ലിയിലെ തലശ്ശേരി ഗവ.കോളേജിൽ മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഹിന്ദി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. പി ജിയും നെറ്റ്/പി എച്ച് ഡി യുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ പി ജിക്ക് 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച ഗസ്റ്റ് പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മെയ് 31ന് രാവിലെ 10 മണിക്ക് കമ്പ്യൂട്ടർ സയൻസ്, 11ന് മാത്തമാറ്റിക്സ്, ഹിന്ദി എന്നിങ്ങനെ നേരിട്ട് കോളേജിൽ ഹാജരാകണം. ഫോൺ: 0490 2966800.  

 

റാങ്ക് പട്ടിക റദ്ദായി

 

ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹെസ്‌കൂൾ അസിസ്റ്റന്റ് (ഉറുദു - 167/2016) തസ്തികയിലേക്ക് 2019 ഏപ്രിൽ എട്ടിന് നിലവിൽ വന്ന 239/2019/എസ് എസ് വി നമ്പർ റാങ്ക് പട്ടിക 2022 ഏപ്രിൽ ഏഴിന് കാലാവധി പൂർത്തിയായതിനാൽ റദ്ദായതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

 

കുടിശ്ശിക നിവാരണ അദാലത്ത് സംഘടിപ്പിച്ചു

 

സംസ്ഥാന സർക്കാറിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃ വകുപ്പ് ജില്ലാതല കുടിശ്ശിക നിവാരണ അദാലത്ത് സംഘടിപ്പിച്ചു. മൊത്ത, ചില്ലറ റേഷൻ വ്യാപാരികളും മണ്ണെണ്ണ മൊത്ത വ്യാപാരികളും വർഷങ്ങളായി നൽകാനുള്ള കുടിശ്ശിക തുക ഈടാക്കാനാണ് അദാലത്ത് നടത്തിയത്.

പൊതുവിതരണ ഉപഭോക്തൃ കമ്മീഷ്ണർ ഡോ. ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് പി ആർ ചേമ്പറിൽ നടന്ന ചടങ്ങിൽ ചീഫ് അക്കൗണ്ട്സ് ഓഫീസർ വി സുഭാഷ്, ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ കെ അജിത്ത് കുമാർ, സിവിൽ സപ്ലൈസ് ജീവനക്കാർ, റേഷൻ വ്യാപാരികൾ എന്നിവർ പങ്കെടുത്തു.

 

പടം) സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃ വകുപ്പ് സംഘടിപ്പിച്ച ജില്ലാതല കുടിശ്ശിക നിവാരണ അദാലത്ത് പൊതുവിതരണ ഉപഭോക്തൃ കമ്മീഷ്ണർ ഡോ. ഡി സജിത്ത് ബാബു ഉദ്ഘാടനം ചെയ്യുന്നു

 

 പ്രവർത്തന റിപ്പോർട്ട് പ്രകാശനം ചെയ്തു

 

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്് 2021-22 കാലയളവിൽ നടത്തിയ വൊക്കേഷണൽ ഗൈഡൻസ് പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുള്ള പ്രവർത്തന റിപ്പോർട്ടിന്റെ പ്രകാശനം ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ നിർവഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഏഫീസർ കെ വി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. എംപ്ലോയ്മെന്റ് ഓഫീസർ രമേശൻ കുനിയിൽ, എംപ്ലോയ്മെന്റ് ഓഫീസർ മുഹമ്മദ് അർഷാദ്, ജെ എസ് ടി എം പുഷ്പ തുടങ്ങിയവർ പങ്കെടുത്തു.

 

ദുരന്ത നിവാരണം: സന്നദ്ധ പ്രവർത്തകർക്കുള്ള പരിശീലനം 25ന്

 

സന്നദ്ധ പ്രവർത്തകർക്ക് ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ജില്ലാ പഞ്ചായത്ത് ശാസ്ത്രീയ പരിശീലനം നൽകുന്നു. ആരോഗ്യ വകുപ്പ്, പൊലീസ്, ഫയർഫോഴ്സ്, യുവജനേക്ഷമ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തോടെ മെയ് 25ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്തിലാണ് പരിശീലനം.

 

സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു

 

ജില്ലയിലെ വിവിധ വകുപ്പുകളിൽ എൽഡി ക്ലർക്ക്-ബൈ ട്രാൻസ്ഫർ (208/2019) തസ്തികയിൽ പി എസ് സി നടത്തിയ എഴുത്തു പരീക്ഷയുടെ സാധ്യത പട്ടിക  പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ്സി ഓഫീസർ അറിയിച്ചു.

 

വാഹന നിയന്ത്രണം

 

കണ്ണൂർ-കൂത്തുപറമ്പ് റോഡിലെ മൂന്നാംപാലത്ത് പാലം നിർമ്മാണത്തിന്റെ ഭാഗമായി ഒരുക്കിയ താൽക്കാലിക റോഡിന്റെ സുരക്ഷയ്ക്കായി ചരക്ക് വാഹനങ്ങൾക്കും നീളം കൂടിയ വാഹങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. മെയ് 27 മുതൽ കണ്ണൂരിൽ നിന്നും കൂത്തുപറമ്പിലേക്ക് പോകുന്ന വാഹനങ്ങൾ ചാല സ്‌കൂളിന് സമീപത്ത് നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചാല-തന്നട-പൊതുവാച്ചേരി-ആർ വി മെട്ട-മൂന്നുപെരിയ വഴി കണ്ണൂർ- കൂത്തൂപറമ്പ് റോഡിൽ പ്രവേശിക്കണം. കണ്ണൂരിലേക്കുള്ള വാഹനങ്ങൾ മൂന്നു പെരിയയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പാറപ്രം-മേലൂർക്കടവ്-കാടാച്ചിറ വഴി പോകണമെന്നും പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

 

വൈദ്യുതി മുടങ്ങും

 

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ ബിസ്മില്ല മുതൽ അഴീക്കൽ ഭാഗം വരെ മെയ് 25 ബുധൻ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് മൂന്ന് വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ രാജ് ബ്രിക്കേറ്റ്, കടാംകുന്ന്, കോളിമുക്, പുറവട്ടം, കടുക്കാരം, ഏണ്ടി, കക്ക, കക്കറ ടവർ, ചക്കാലകുന്നു, കക്കറ കൃഷർ, ചേപ്പാത്തോട്   എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മെയ് 25 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച്  മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ആറ്റടപ്പ അമ്പലം, ആറ്റടപ്പ ഡിസ്‌പെൻസറി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മെയ് 25 ബുധൻ രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് 12 വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ചങ്ങലാട്ട്, ഐ എം ടി എന്നീ  ട്രാൻസ്‌ഫോർ പരിധിയിൽ മെയ് 25 ബുധൻ രാവിലെ ഏഴ് മുതൽ 11 മണി വരെയും പറവൂർ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് മണി വരെയും, വലിയന്നൂർ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ ഉച്ചക്ക് ഒരു മണി വരെയും കാനന്നൂർ ഹാൻഡ്‌ലൂം ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ  ചെമ്പേരി, കമ്പളാരി എന്നീ ഭാഗങ്ങളിൽ മെയ് 25 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിലെ പെരുവളത്തുപറമ്പ, മടപ്പുര, സ്വലാഹുദീൻ മസ്ജിദ്, കുളിഞ്ഞ, കുട്ടാവ്, കുളിഞ്ഞ, ഫാറൂഖ്നഗർ, മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്നീ ഭാഗങ്ങളിൽ  മെയ് 25 ബുധൻ രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ സംഗമം, ബാവോട്ടുപാറ, മഞ്ചേരിപ്പൊയിൽ എന്നീ ഭാഗങ്ങളിൽ മെയ് 25 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

 

date