Skip to main content

മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി ഉദ്ഘാടനം 27 ന്

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയായ ജില്ലയിലെ മിനി സിവില്‍ സ്റ്റേഷന്‍, സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി ജില്ലാതല ഉദ്ഘാടനം മെയ് 27ന് 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ നിര്‍വഹിക്കും.നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ഹുസൈന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ മുഖ്യാതിഥിയായിരിക്കും. ജില്ല നിര്‍മിതി കേന്ദ്രമാണ് നിര്‍വഹണ ഏജന്‍സി. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസ് സമുച്ചയങ്ങള്‍ പൂര്‍ണമായും മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഉള്‍പ്പെടുത്തിയാണ് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികള്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

date