Skip to main content

വനിതാ കമ്മീഷന്‍ അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. ആകെ 40 കേസുകളാണ് പരിഗണനയ്ക്കു വന്നത്.  അഞ്ച് കേസുകള്‍ വിവിധ വകുപ്പുകളിലേക്ക് റിപ്പോര്‍ട്ടിനായി കൈമാറി. 23 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു.

date