കണ്ണൂര്‍ അറിയിപ്പുകള്25-05-2022
മിനി ജോബ് ഫെയര്‍ 27, 28 തീയതികളില്‍
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 27, 28 തീയതികളില്‍ രാവിലെ 10 മുതല്‍ രണ്ട് മണി വരെ അഭിമുഖം നടത്തുന്നു.
ഫ്ളോര്‍ മാനേജര്‍, ഫ്ളോര്‍ സൂപ്പര്‍വൈസര്‍, ഫാഷന്‍ ഡിസൈനര്‍, ബില്ലിങ് സ്റ്റാഫ്, വെയര്‍ഹൗസ് അസിസ്റ്റന്റ്, ഡെലിവറി എക്സിക്യൂട്ടീവ്, പാക്കിങ് ആന്റ് ഡെലിവറി സ്റ്റാഫ്, അക്കൗണ്ടിങ് സ്റ്റാഫ്, മള്‍ട്ടീമീഡിയ ഫാക്കല്‍റ്റി, സ്പെയര്‍ പാര്‍ട്സ് എക്സിക്യൂട്ടീവ്, വര്‍ക്സ് മാനേജര്‍, വാറന്റി ഇന്‍ചാര്‍ജ്, ട്രെയിനീ ടെക്നിഷ്യന്‍, സര്‍വീസ് അഡൈ്വസര്‍, ഡി ഇ ടി (ഡയഗ്നോസ്റ്റിക് കം എക്സ്പെര്‍ട് ട്രെയിനര്‍), കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ്, ഫ്ളോര്‍ ഇന്‍ചാര്‍ജ്, ഷോറൂം എക്സിക്യൂട്ടീവ്, റിസപ്ഷനിസ്റ്റ്, അക്കാദമിക് കൗണ്‍സിലര്‍, സ്പോക്കണ് ഇംഗ്ലീഷ് ഫാക്കല്‍റ്റി, ഫീല്‍ഡ് എക്സിക്യൂട്ടീവ്, ടെലി കോളര്‍, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്, ഡ്രൈവര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
യോഗ്യത: പ്ലസ്ടു, ബിരുദം, ഐ ടി ഐ/ പോളി ഡിപ്ലോമ (ഓട്ടോമൊബൈല്‍), മള്‍ട്ടീ മീഡിയ/ ഗ്രാഫിക് ഡിസൈനിങ്, ബി കോം + ടാലി.
താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ് ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്ട്രേഷന് സ്ലിപ്പ് സഹിതം ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍: :0497 2707610, 6282942066.
ജില്ലാ വികസന സമിതി യോഗം
ജില്ലാ വികസന സമിതി യോഗം മെയ് 28ന് രാവിലെ 11 മണിക്ക് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
അനര്‍ട്ട് തൊഴില്‍ മേള 29ന്
സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി അനര്‍ട്ടിന്റെ പരിശീലനം നേടിയ ഇലക്ട്രീഷ്യന്മാര്ക്കായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലുള്ളവര്‍ക്കാണ് തൊഴില്‍ മേള. മെയ് 29 ഞായറാഴ്ച രാവിലെ 10മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ കോഴിക്കോട് വെസ്റ്റ് ഹില്‍ ഗവ. പോളി ടെക്നിക് കോളേജില്‍ നടക്കുന്ന മേളയില്‍ സൗരോര്‍ജ്ജ മേഖലയിലെ പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. അനര്‍ട്ടിലൂടെ പരിശീലനം ലഭിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് സ്പോട് രജിസ്ട്രേഷനിലൂടെ പങ്കെടുക്കാം.
വിചാരണ മാറ്റി
കൂത്തുപറമ്പ് ലാന്റ് ട്രൈബ്യൂണല്‍ ഓഫീസില്‍ മെയ് 26 ന് നടത്താനിരുന്ന പട്ടയ കേസുകള്‍ ജൂലൈ ഏഴിലേക്ക് മാറ്റിയതായി കൂത്തുപറമ്പ് എല്‍ ആര് തഹസില്‍ദാര്‍ അറിയിച്ചു.
പി കൗലത്ത് കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്തു
കണ്ണൂര്‍ കോര്പ്പറേഷന് കക്കാട് ഡിവിഷനില്‍ നിന്ന് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട പി കൗലത്ത് സത്യപ്രതിജ്ഞ ചെയ്തു. മേയര്‍ അഡ്വ. ടി ഒ മോഹനന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെയ് 17ന് കക്കാട് ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കൗലത്ത് തെരഞ്ഞെടുക്കപ്പെട്ടത്.
തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, സ്ഥിരം സമിതി അധ്യക്ഷര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
താല്‍ക്കാലിക നിയമനം
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ ബസ് ഡ്രൈവറുടെയും ക്ലീനറുടെയും ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പ്രായപരധി 60 വയസ്സില്‍ കുറവ്. താല്‍പ്പര്യമുള്ളവര്‍ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകള്‍ സഹിതം മെയ് 27 ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം.
ഫാഷന്‍ ഡിസൈനിംഗില്‍ ഡിഗ്രി
കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴിലുള്ള അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററും രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റും സംയുക്തമായി നടത്തുന്ന മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ബിവോക് ഡിഗ്രി ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് റീട്ടെയില്‍ കോഴ്സിലേക്ക് പ്രവേശനം തുടങ്ങി. പ്ലസ് ടു യോഗ്യതയുള്ള അപേക്ഷകര്‍ ഓഫീസുമായി നേരിട്ടോ www.atdcindia.co.in എന്ന വെബ്സൈറ്റിലോ പേര് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യുണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അപ്പാരല്‍ ട്രെയിനിങ് ആന്‍് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്സ്റ്റൈല്‍ സെന്റര്‍ നാടുകാണി, പള്ളിവയല്‍ പി ഒ തളിപ്പറമ്പ, കണ്ണൂര്‍-670142 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 9744917200, 9995004269.
പ്രവേശനം തുടങ്ങി
കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, വേഡ് പ്രൊസസ്സിംഗ് ആന്റ് ഡാറ്റാ എന്‍ട്രി, അഡ്വാന്‍സ്ഡ് ഓഫീസ് ഓട്ടോമേഷന്‍ തുടങ്ങിയ കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. താല്പര്യമുള്ളവര് തളിപ്പറമ്പ് മുനിസിപ്പല്‍ ബസ്സ്റ്റാന്റ് കോംപ്ലക്സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 0460 2205474.
ഗസ്റ്റ് അധ്യാപക നിയമനം
നടുവില്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ പാര്‍ട്ട് ടൈം മലയാളം ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിഎ, ബിഎഡ്, കെടെറ്റ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ഥികള്‍ മെയ് 30ന് രാവിലെ 11 മണിക്ക് സ്കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 9400006493.
വൈദ്യുതി മുടങ്ങും
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാല് എ കെ ജി മന്ദിരം, ചാല് ബീച്ച്, ഭാനു ബോര്‍ഡ്, ഹാഷ്മി, ബോട്ട് പാലം, പെരിയ കോവില്‍, മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നീ ഭാഗങ്ങളില്‍ മെയ് 26 വ്യാഴം രാവിലെ ഏഴ് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷനിലെ മൊറാഴ, വേണിവയല്, മഞ്ഞപ്പീടിക, കുഞ്ഞരയാല്‍, കോരന് പീടിക, കുമ്മനാട്, ജമാവുഡ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 26 വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് രണ്ട് വരെയും വെള്ളിക്കീല്‍, വെള്ളിക്കീല്‍ കടവ്, ജെം സ്കൂള്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാല ദിനേശ്, ചാല ഈസ്റ്റ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 26 വ്യാഴം രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12.30 വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ മണിയറ സ്കൂള്‍, മണിയറ എന്നീ ഭാഗങ്ങളില്‍ മെയ് 26 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വിശ്വാസ് ക്രഷര്‍, സതേണ്‍ ക്രഷര്‍, ക്ലാസിക് എഞ്ചിനീയറിങ് എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ എടക്കണാമ്പേത്ത് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 26 വ്യാഴം രാവിലെ ഏഴ് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഉറുമ്പച്ചന്‍ കോട്ടം, ഏഴര, മുനമ്പ്, ബത്തമുക്ക്, താഴെ മണ്ഡപം, സലഫി പള്ളി, നാറാണത്ത് പാലം എന്നീ ഭാഗങ്ങളില്‍ മെയ് 26 വ്യാഴം രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് വിവിധ വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സുവര്‍ണ്ണശ്രീ ( വിവിധ ആവശ്യങ്ങള്‍ക്ക്) എട്ട് ശതമാനം(മൂന്ന് ലക്ഷം), പ്രവര്‍ത്തന മൂലധന വായ്പ-ഏഴ് ശതമാനം (മൂന്ന് ലക്ഷം), ബിസിനസ്സ് ഡവലപ്മെന്റ് വായ്പ-എട്ട് ശതമാനം (അഞ്ച് ലക്ഷം) കൂടാതെ സ്വയം തൊഴില്‍ വായ്പകള്‍ ആറ് ശതമാനം മുതല്‍ എട്ട് ശതമാനം വരെ പലിശ നിരക്കിനും ലഭ്യമാണ്. ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് വാഹന വായ്പ- എട്ട് ശതമാനം (എട്ട് ലക്ഷം), ഭവന പുനരുദ്ധാരണ വായ്പ- ഒമ്പത് ശതമാനം (അഞ്ച് ലക്ഷം), വ്യക്തിഗത വായ്പ- ഒമ്പതര ശതമാനം (അഞ്ച് ലക്ഷം) കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലെ സ്ഥിര താമസക്കാരായ പിന്നോക്ക/മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് കണ്ണൂര്‍ പാറക്കണ്ടിയിലുള്ള പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് ഓഫീസുമായി ബന്ധെപ്പടാം. ഫോണ്‍: 0497 2706196.
ജില്ലാതല സെക്രട്ടറിമാരെ തെരഞ്ഞെടുത്തു.
2022-24 വര്‍ഷത്തെ ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര- പ്രവൃത്തി പരിചയ ക്ലബ്ബ് സെക്രട്ടറിമാരെ തെരഞ്ഞെടുത്തു. സയന്‍സ് - ജി പ്രമോദ് കുമാര്‍ - കടമ്പൂര് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഗണിതം - സി നന്ദകുമാര്‍ - ചോതാവൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, സാമൂഹ്യം - ബാബു ചേരാന്‍ - മലപ്പട്ടം ജി എച്ച് എസ് എസ്, പ്രവൃത്തി പരിചയം - ടി ബാബുരാജ് - കേളാലൂര്‍ യു പി സ്കൂള്‍ തുടങ്ങിയവരെയാണ് ജില്ലാതല സെക്രട്ടറിമാരായി തെരഞ്ഞെടുത്തത്.
തേങ്ങ ലേലം
കരിമ്പത്തെ ജില്ലാ കൃഷിത്തോട്ടത്തില്‍ വിളവെടുത്ത 14800 എണ്ണം തേങ്ങ ഉരിച്ച് വില്‍പ്പന നടത്തുന്നതിന് ജൂണ്‍ രണ്ടിന് രാവിലെ 11.30 ന് ഫാം ഓഫീസില്‍ ക്വട്ടേഷന്‍/ലേലം നടത്തും. ക്വട്ടേഷനുകള്‍ അന്നേദിവസം രാവിലെ 11 മണിക്ക് മുമ്പ് ഫാം സൂപ്രണ്ടിന് സമര്‍പ്പിക്കണം.
ക്വട്ടേഷന്‍
കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജ് സിവില്‍ ഡിപ്പാര്‍ട്ട്മെന്റിലെ ക്ലാസ് മുറിയില്‍ ഓവര്‍ ഹെഡ് പ്രൊജക്ടര്‍ നല്‍കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ആറ് ഉച്ചക്ക് 12 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0497 2780226
- Log in to post comments