കൊല്ലത്ത് പട്ടയമേള മുഖ്യമന്ത്രി മെയ് 31 ന് ഉദ്ഘാടനം ചെയ്യും
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന സംസ്ഥാനതല പട്ടയമേളയുടെ സമാപനവും കൊല്ലം ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനവും മെയ് 31 ന് പകല്‍ 12 ന് പുനലൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷനാകും. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
ആകെ 1111 പട്ടയങ്ങളാണ് വിതരണം ചെയ്യുക. പുനലൂര്‍ പേപ്പര്‍ മില്‍ഭൂമിയില്‍ താസമിക്കുന്നവരുടെ 757 മിച്ചഭൂമി പട്ടയങ്ങളും ഉള്‍പ്പെടും. പട്ടയങ്ങളുടെ എണ്ണം താലൂക്ക് അടിസ്ഥാനത്തില്‍ ചുവടെ : (ബ്രാക്കറ്റില്‍ താലൂക്ക്) 687 (പുനലൂര്‍), 196 (പത്തനാപുരം), 109 (കൊല്ലം), 87 (കൊട്ടാരക്കര), 19 (കരുനാഗപ്പള്ളി), 12 (കുന്നത്തൂര്‍), ഒരു ദേവസ്വം പട്ടയവും.