Skip to main content

കോവിഡ് പ്രോട്ടോക്കോൾ പിന്തുടരണം

 

കോവിഡ് ഇനിയും പൂർണമായി വിട്ടുമാറാത്തതിനാൽ കോവിഡ് പ്രോട്ടോക്കോൾ പിന്തുടരണമെന്ന് വിദ്യാലയങ്ങൾക്കുള്ള ആരോഗ്യ വകുപ്പിന്റെ നിർദേശം. വിദ്യാർഥികൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും കൂട്ടമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു. ജലദോഷമോ പനിയോ ഉണ്ടെങ്കിൽ ചികിത്സ തേടണം. 15 മുതൽ 17 വരെ പ്രായമുള്ള കുട്ടികളിൽ 73 ശതമാനം രണ്ടാം ഡോസ് വാക്‌സിനും 12 മുതൽ 14 വരെ പ്രായുള്ളവരിൽ 50 ശതമാനം ഒന്നാം ഡോസ് വാക്‌സിനേഷനും പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ളവർ അടിയന്തരമായി വാക്‌സിൻ സ്വീകരിച്ച് പ്രതിരോധ ശേഷി നേടണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി

date